'തലയെ' വീഴ്ത്തി 'ദളപതി'; സൂപ്പര്‍ കിങ്സിന്‍റെ സൂപ്പര്‍ റെക്കോര്‍ഡില്‍ ഇനി ജഡേജ ഒന്നാമന്‍

രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവിലാണ് ചെന്നൈ, പഞ്ചാബിനെ വീഴ്ത്തിയത്
'തലയെ' വീഴ്ത്തി 'ദളപതി'; സൂപ്പര്‍ കിങ്സിന്‍റെ സൂപ്പര്‍ റെക്കോര്‍ഡില്‍ ഇനി ജഡേജ ഒന്നാമന്‍

ധരംശാല: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ നിര്‍ണായക വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ 28 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ പഞ്ചാബിനെ വീഴ്ത്തിയത്. ചെന്നൈയ്ക്ക് വേണ്ടി 26 പന്തില്‍ 43 റണ്‍സെടുത്ത ജഡേജ പഞ്ചാബ് ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

'തലയെ' വീഴ്ത്തി 'ദളപതി'; സൂപ്പര്‍ കിങ്സിന്‍റെ സൂപ്പര്‍ റെക്കോര്‍ഡില്‍ ഇനി ജഡേജ ഒന്നാമന്‍
ധരംശാലയില്‍ 'വിസിലടി'; ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ ചെന്നൈയ്ക്ക് നിര്‍ണായകവിജയം

ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നും പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരം. ഇതോടെ ജഡേജ ഒരു ചരിത്രനേട്ടത്തിന് അര്‍ഹനാവുകയും ചെയ്തു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരമെന്ന ബഹുമതിയാണ് ജഡേജയെ തേടിയെത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി 16-ാം തവണയാണ് ജഡേജ പ്ലേയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്നത്. ഇതോടെ 15 തവണ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ സൂപ്പര്‍ താരം എം എസ് ധോണിയെ മറികടന്നാണ് ജഡേജ റെക്കോര്‍ഡില്‍ ഒന്നാമനായത്. 12 തവണ പുരസ്‌കാരത്തിന് അര്‍ഹനായ സുരേഷ് റെയ്‌നയാണ് പട്ടികയില്‍ മൂന്നാമത്. 11 തവണ പ്ലേയര്‍ ഓഫ് ദ മാച്ചായ ക്യാപ്റ്റന്‍ റുതുരാജ് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്തുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com