ധരംശാലയില്‍ 'വിസിലടി'; ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ ചെന്നൈയ്ക്ക് നിര്‍ണായകവിജയം

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് പഞ്ചാബിനെ തകര്‍ത്തത്
ധരംശാലയില്‍ 'വിസിലടി'; ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ ചെന്നൈയ്ക്ക് നിര്‍ണായകവിജയം

ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിര്‍ണായക വിജയം. പഞ്ചാബ് കിങ്‌സിനെതിരെ 28 റണ്‍സ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ 139 റണ്‍സിന് പിടിച്ചുകെട്ടാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. ചെന്നൈയ്ക്ക് വേണ്ടി 26 പന്തില്‍ 43 റണ്‍സെടുത്ത ജഡേജ പഞ്ചാബ് ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. തുഷാര്‍ ദേശ്പാണ്ഡേയും സിമര്‍ജീത് സിങ്ങും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബിന് പ്രഹരമേല്‍പ്പിച്ചു.

ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. ജഡേജയ്‌ക്കൊപ്പം (43) ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് (32), ഡാരില്‍ മിച്ചല്‍ (30) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. സൂപ്പര്‍ താരം എം എസ് ധോണിയും ശിവം ദുബെയും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പഞ്ചാബിന് വേണ്ടി രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ധരംശാലയില്‍ 'വിസിലടി'; ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ ചെന്നൈയ്ക്ക് നിര്‍ണായകവിജയം
ധോണിയും ദുബെയും ഗോള്‍ഡന്‍ ഡക്ക്; ധരംശാലയില്‍ അടിപതറി ചെന്നൈ, പഞ്ചാബിന് കുഞ്ഞന്‍ വിജയലക്ഷ്യം

മറുപടി ബാറ്റിങ്ങില്‍ ചെന്നൈ പഞ്ചാബ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുന്നതാണ് കാണാനായത്. പഞ്ചാബ് നിരയില്‍ ആര്‍ക്കും 30 റണ്‍സില്‍ കൂടുതല്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. 23 പന്തില്‍ 30 റണ്‍സെടുത്ത ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 20 പന്തില്‍ 27 റണ്‍സെടുത്ത ശശാങ്ക് സിങ്ങും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

ഹര്‍ഷല്‍ പട്ടേല്‍ (12), രാഹുല്‍ ചഹര്‍ (16), ഹര്‍പ്രീത് ബ്രാര്‍ (17*), കഗിസോ റബാദ (11*) എന്നിവര്‍ മാത്രമാണ് പിന്നീട് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നത്. ജോണി ബെയര്‍സ്‌റ്റോ (7), റീലി റൂസ്സോ (0), ക്യാപ്റ്റന്‍ സാം കറന്‍ (7), ജിതേഷ് ശര്‍മ്മ (0), അശുതോഷ് ശര്‍മ്മ (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com