ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമോ? തന്ത്രപരമായി മറുപടി നൽകി സഞ്ജു സാംസൺ

'ലോകത്തെ ഏറ്റവും മികച്ച ടീമിനുവേണ്ടിയാണ് താൻ ക്രിക്കറ്റ് കളിക്കുന്നത്.'
ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമോ? തന്ത്രപരമായി മറുപടി നൽകി സഞ്ജു സാംസൺ

ജയ്പൂർ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ‍ഞ്ജു സാംസൺ ഇടം നേടിയിരിക്കുകയാണ്. പിന്നാലെ താരം ടീമിൽ ഇടം നേടുമോ എന്നറിയാണ് ആരാധകരുടെ കാത്തിരിപ്പ്. ഒരുപടി കൂടെ കടന്ന് സഞ്ജു അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമോ എന്നൊരു ചോദ്യം ഉയർന്നുകഴിഞ്ഞു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരമൊരു ചോദ്യമുയർന്നത്.

തന്ത്രപരമായി ഈ ചോദ്യത്തിന് മലയാളി താരം മറുപടി നൽകി. ഞങ്ങളെല്ലാവരും ബാറ്റിം​ഗ് സ്ഥാനത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അതിനേക്കാൾ വലിയൊരു ലക്ഷ്യം ഇപ്പോൾ മുന്നിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീ​ഗ് കിരീടം സ്വന്തമാക്കുക. അതിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ താരങ്ങളെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.

ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമോ? തന്ത്രപരമായി മറുപടി നൽകി സഞ്ജു സാംസൺ
ലോക ആറാം നമ്പർ താരത്തിന് ഇന്ത്യൻ ടീമിൽ ഇടമില്ല; അതിശയമെന്ന് ഇർഫാൻ പഠാൻ

സ‍ഞ്ജു മുമ്പൊരിക്കൽ നൽകിയ അഭിമുഖവും സ്റ്റാർ സ്പോർട്സ് വീണ്ടും പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിൽ നിന്നൊരാൾ ഇന്ത്യൻ ടീമിൽ കളിക്കണമെങ്കിൽ അയാൾ സ്പെഷ്യലാണെന്ന് മലയാളി താരം പറയുന്നു. ലോകത്തെ ഏറ്റവും മികച്ച ടീമിനുവേണ്ടിയാണ് താൻ ക്രിക്കറ്റ് കളിക്കുന്നത്. ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ടീം. കഴിവുള്ള നിരവധി താരങ്ങളുള്ള രാജ്യം. ശക്തമായ മത്സരമുള്ള ഒരു രാജ്യത്ത് നിന്നും ഒരാൾ ഇന്ത്യൻ ടീമിലെത്തുന്നെങ്കിൽ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ആളെങ്കിൽ അയാൾക്ക് സവിശേഷമായ കഴിവുകൾ ഉണ്ടാകുമെന്നായിരുന്നു സഞ്ജു സാംസൺ പ്രതികരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com