'തല'യെടുപ്പില്ലാതെ ചെന്നൈ, റുതുരാജിന് അര്‍ദ്ധ സെഞ്ച്വറി; ചെപ്പോക്കില്‍ പഞ്ചാബിന്റെ സ്പിന്‍ കെണി

അവസാന ഓവറുകളില്‍ എത്തിയ എം എസ് ധോണിക്കും തിളങ്ങാനായില്ല
'തല'യെടുപ്പില്ലാതെ ചെന്നൈ, റുതുരാജിന് അര്‍ദ്ധ സെഞ്ച്വറി; ചെപ്പോക്കില്‍ പഞ്ചാബിന്റെ സ്പിന്‍ കെണി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ 163 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 48 പന്തില്‍ 62 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ എത്തിയ എം എസ് ധോണിക്കും (11 പന്തില്‍ 14) തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പഞ്ചാബ് ബൗളിങ്ങിന് മുന്നില്‍ മുട്ടുകുത്തുന്ന കാഴ്ചയാണ് കാണാനായത്. ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും താളം കണ്ടെത്താന്‍ പാടുപെട്ടു. ഒന്‍പതാം ഓവറില്‍ രഹാനെയെ പുറത്താക്കി ഹര്‍പ്രീത് ബ്രാറാണ് പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. 24 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 29 റണ്‍സെടുത്താണ് രഹാനെ മടങ്ങിയത്.

തൊട്ടടുത്ത പന്തില്‍ തന്നെ രണ്ടാമത്തെ വിക്കറ്റും വീണു. വണ്‍ഡൗണായി എത്തിയ ശിവം ദുബെ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. രവീന്ദ്ര ജഡേജയെ (2) രാഹുല്‍ ചഹര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സമീര്‍ റിസ്‌വിക്കും (21) കാര്യമായ സംഭാവന നല്‍കാനായില്ല. ഇതിനിടെ അര്‍ദ്ധ സെഞ്ച്വറി തികച്ച റുതുരാജും (62) മടങ്ങി.

'തല'യെടുപ്പില്ലാതെ ചെന്നൈ, റുതുരാജിന് അര്‍ദ്ധ സെഞ്ച്വറി; ചെപ്പോക്കില്‍ പഞ്ചാബിന്റെ സ്പിന്‍ കെണി
'ഹൃദയം തകര്‍ന്നുപോയി, അവന്‍ ലോകകപ്പിനുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു', റിങ്കുവിന്റെ പിതാവ്

ഇതിന് പിന്നാലെയാണ് എം എസ് ധോണി ക്രീസിലെത്തി. 19-ാം ഓവറില്‍ മൊയീന്‍ അലി (15) പുറത്തായി. അവസാനത്തെ പന്തില്‍ ധോണിയെ (14) ഹര്‍ഷല്‍ പട്ടേല്‍ റണ്ണൗട്ടാക്കി മടക്കി. സീസണില്‍ ധോണി ആദ്യമായാണ് പുറത്താകുന്നത്. ഡാരില്‍ മിച്ചല്‍ ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com