ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ഫിൽ സോൾട്ട്; അഭിനന്ദിച്ച് ഗംഭീർ

14 വർഷം പഴക്കമുള്ള റെക്കോർഡാണ് സോൾട്ട് തകർത്തത്
ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ഫിൽ സോൾട്ട്; അഭിനന്ദിച്ച് ഗംഭീർ

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഉ​ഗ്രൻ ഫോമിലാണ് കൊൽക്കത്ത ഓപ്പണർ ഫിൽ സോൾട്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ വെടിക്കെട്ടോടെ താരം 14 വർഷം പഴക്കമുള്ള ഒരു റെക്കോർഡ് മറികടന്നു. ഈഡൻ ​ഗാർഡനിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഐപിഎൽ താരമായി സോൾട്ട്. ഡൽഹിക്കെതിരെ 33 പന്തിൽ 68 റൺസാണ് സോൾട്ട് നേടിയത്.

2010ലെ ഐപിഎല്ലിൽ ഈഡനിൽ ഏഴ് ഇന്നിം​ഗ്സിൽ നിന്നായി 331 റൺസാണ് ​ഗാം​ഗുലി നേടിയത്. എന്നാൽ സീസണിൽ ആറ് മത്സരങ്ങൾ ഈഡനിൽ കളിച്ച സാൾട്ട് 344 റൺസെടുത്ത് കഴിഞ്ഞു. 2019ലെ ഐപിഎല്ലിൽ ഏഴ് ഇന്നിം​ഗ്സിൽ നിന്ന് 311 റൺസ് നേടിയ ആന്ദ്ര റസ്സൽ തൊട്ടുപിന്നിലുണ്ട്.

ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ഫിൽ സോൾട്ട്; അഭിനന്ദിച്ച് ഗംഭീർ
പിഴയെക്കുറിച്ച് ഓർത്തു; ഫ്ലൈയിംഗ് കിസ്സിൽ നിന്ന് പിന്മാറി ഹർഷിത് റാണ

സോൾട്ടിനെ അഭിനന്ദിച്ച് കൊൽക്കത്ത മുൻ താരം ​ഗൗതം ​ഗംഭീർ രം​ഗത്തെത്തി. കൊൽക്കത്ത സ്റ്റൈലിൽ മത്സരം വിജയിച്ചിരിക്കുന്നു. കൃത്യമായ 'സോൾട്ട്' ചേർത്താണ് ഈ വിജയമെന്നും ​ഗംഭീർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മത്സരത്തിൽ കൊൽക്കത്ത ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com