ചിയർ​ഗേൾസിന്റെ നൃത്തം സിക്സിന് മാത്രം മതി; വരുൺ ചക്രവർത്തി

മിക്ക മത്സരങ്ങളിലും ടീമുകൾ 200ന് മുകളിൽ സ്കോർ ചെയ്യുന്നു.
ചിയർ​ഗേൾസിന്റെ നൃത്തം സിക്സിന് മാത്രം മതി; വരുൺ ചക്രവർത്തി

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ബാറ്റിം​ഗ് വിസ്ഫോടനം തുടരുകയാണ്. മിക്ക മത്സരങ്ങളിലും ടീമുകൾ 200ന് മുകളിൽ സ്കോർ ചെയ്യുന്നു. ഓരോ ഫോറും സിക്സും ബൗണ്ടറി കടക്കുമ്പോഴും ക്രിക്കറ്റ് ലോകത്തെ ആനന്ദിപ്പിക്കുന്ന ഒരു കൂട്ടരുണ്ട്. ഐപിഎൽ ടീമുകളെ പ്രതിനിധീകരിക്കുന്ന ചിയർ​ഗേൾസ്.

ഇത്തവണത്തെ ഐപിഎല്ലിൽ റൺഒഴുകുന്നതോടെ ചിയർ​ഗേൾസിന് വിശ്രമമില്ലാതായെന്നാണ് ആരാധകർ പറയുന്നത്. ഇക്കാര്യത്തിൽ ഒരു നിർദ്ദേശവുമായി വന്നിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തി. ഡൽഹിക്കെതിരായ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയതിന് ശേഷമാണ് താരത്തിന്റെ പ്രതികരണം.

ചിയർ​ഗേൾസിന്റെ നൃത്തം സിക്സിന് മാത്രം മതി; വരുൺ ചക്രവർത്തി
ഒരു ഐപിഎൽ മാത്രം പരിഗണിക്കരുത്; സഞ്ജുവിനെതിരെ വീണ്ടും നീക്കം

ഐപിഎല്ലിൽ റൺ ഒഴുക്ക് വലിയ തരം​ഗമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരുകാര്യം മാത്രമെ ചെയ്യാൻ കഴിയൂ. സിക്സുകൾക്ക് മാത്രം ചിയർ​ഗേൾസ് ‍നൃത്തം ചെയ്യുക. ഫോറുകൾക്ക് നൃത്തം ചെയ്യുന്നത് ഒഴിവാക്കാമെന്നും ചക്രവർ‌ത്തി നിർദ്ദേശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com