ഈ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം; ആഗ്രഹം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാൻ

ഇന്ത്യൻ ടീമിൽ ഇടം നേടാൻ താരങ്ങൾ തമ്മിൽ കടുത്ത മത്സരങ്ങളാണ് നടക്കുന്നത്.
ഈ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം; ആഗ്രഹം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാൻ

കൊൽക്കത്ത: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഇന്ത്യൻ ടീമിലേക്ക് ഒരു താരത്തിന്റെ പേര് നിർദ്ദേശിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർ ഹീറോ ഷാരൂഖ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മധ്യനിര ബാറ്റർ കൂടിയായ റിങ്കു സിംഗിന്റെ പേരാണ് ഷാരൂഖ് ഖാൻ നിർദ്ദേശിച്ചിരിക്കുന്നത്.

ഇന്ത്യൻ ടീമിൽ നിരവധി മികച്ച താരങ്ങളുണ്ട്. ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്ന നിരവധി താരങ്ങൾ ഐപിഎല്ലിലുണ്ട്. അതുപോലൊരു താരമാണ് റിങ്കു സിം​ഗ്. അയാളെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് തന്റെ ആ​ഗ്രഹം. എങ്കിലും ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഷാരൂഖ് ഖാൻ പ്രതികരിച്ചു.

ഈ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം; ആഗ്രഹം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാൻ
ഇപ്പോൾ 40 റൺസ് വഴങ്ങുന്നത് സ്വഭാവികം, ബൗളർമാർക്ക് ​ആശംസകൾ; മുഹമ്മദ് സിറാജ്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിച്ചേക്കും. മെയ് ഒന്നിനാണ് ടീമുകളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി. ഇന്ത്യൻ ടീമിൽ ഇടം നേടാൻ താരങ്ങൾ തമ്മിൽ കടുത്ത മത്സരങ്ങളാണ് നടക്കുന്നത്. ബിസിസിഐയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com