ഇപ്പോൾ 40 റൺസ് വഴങ്ങുന്നത് സ്വഭാവികം, ബൗളർമാർക്ക് ​ആശംസകൾ; മുഹമ്മദ് സിറാജ്

'റോയൽ ചലഞ്ചേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് ഇനി എല്ലാ മത്സരങ്ങളും ജയിക്കണം.'
ഇപ്പോൾ 40 റൺസ്  വഴങ്ങുന്നത് സ്വഭാവികം, ബൗളർമാർക്ക് ​ആശംസകൾ; മുഹമ്മദ് സിറാജ്

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മിക്ക മത്സരങ്ങളും സ്കോർ 200 കടക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ​ഗുജറാത്തിനെ നേരിട്ടപ്പോഴും ഇരുടീമുകളും 200 റൺസ് പിന്നിട്ടു. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നടക്കുന്ന റൺ ഒഴുക്കിനെ കുറിച്ച് സംസാരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് പേസർ മുഹമ്മദ് സിറാജ്.

മുമ്പ് നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്താൽ മോശം പ്രകടനം എന്ന് പറയാമായിരുന്നു. എന്നാൽ ഇപ്പോൾ 40 റൺസ് വഴങ്ങുന്നത് സ്വഭാവികമാണ്. ബൗളർമാർക്ക് ഒരു പിന്തുണയും പിച്ചിൽ നിന്ന് ലഭിക്കുന്നില്ല. ​സ്റ്റേഡിയങ്ങൾ ചെറുതാണ്. ബാറ്റർമാരെ മാത്രം പിന്തുണയ്ക്കുന്ന ​പിച്ചുകൾ. ഒരു പന്ത് പോലും സ്വിം​ഗ് ചെയ്യുന്നില്ലെന്നും സിറാജ് പ്രതികരിച്ചു.

ഇപ്പോൾ 40 റൺസ്  വഴങ്ങുന്നത് സ്വഭാവികം, ബൗളർമാർക്ക് ​ആശംസകൾ; മുഹമ്മദ് സിറാജ്
അമ്പുകൾ ഒടുങ്ങാത്ത ആവനാഴി; ഐഎസ്എല്ലിൽ മുംബൈ സിറ്റി ഫൈനലിൽ

ഓരോ മത്സരങ്ങളിലും 250 റൺസ് ഉണ്ടാകുന്നു. വിക്കറ്റുകൾ കിട്ടാൻ ബൗളർമാർക്ക് ഭാ​ഗ്യമുണ്ടാകണം. എല്ലാ ബൗളർമാര്‍ക്കും തന്റെ ആശംസകൾ. റോയൽ ചലഞ്ചേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് ഇനി എല്ലാ മത്സരങ്ങളും ജയിക്കണം. വിൽ ജാക്സിനെ പോലുള്ളവരുടെ ബാറ്റിം​ഗിലാണ് തന്റെ പ്രതീക്ഷയെന്നും സിറാജ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com