നേട്ടത്തിൽ സഞ്ജുവും പന്തും ഒപ്പത്തിനൊപ്പം ടി20 ലോകകപ്പിൽ ടീമിന്റെ വിക്കറ്റ് കീപ്പർ ആരായിരിക്കും?

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ നേടിയത്
നേട്ടത്തിൽ സഞ്ജുവും പന്തും ഒപ്പത്തിനൊപ്പം ടി20 ലോകകപ്പിൽ ടീമിന്റെ  വിക്കറ്റ് കീപ്പർ ആരായിരിക്കും?

ജയ്പൂർ: ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻറ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടിയപ്പോൾ സഞ്ജുവിന്റേയും ധ്രുവ് ജുറലിന്റെയും തകർപ്പൻ അർധ സെഞ്ച്വറിയുടെ മികവിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് രാജസ്ഥാൻ സീസണിലെ തങ്ങളുടെ എട്ടാം വിജയം സ്വന്തമാക്കി. വെറും 33 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുമടക്കം 71 റൺസാണ് സഞ്ജു അടിച്ചു കൂട്ടിയത്. 215.55 എന്ന മാരക റൺറേറ്റിലായിരുന്നു സഞ്ജുവിന്റെ ചേസിങ്. സഞ്ജു തന്നെയാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.

ഈ മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതോടെ സഞ്ജു ഒരു തകർപ്പൻ നേട്ടം കൂടിയാണ് സ്വന്തമാക്കിയത്. ഈ സീസണിൽ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി സഞ്ജു. സഞ്ജുവിനൊപ്പം ഈ സീസണിൽ ഈ നേട്ടം നേടിയത് ഋഷഭ് പന്ത് മാത്രമാണ്. രണ്ട് പേർക്കും രണ്ട് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളാണ് ഇത് വരെയുള്ളത്. അതോടെ ഐപിഎൽ മത്സരത്തിന് ശേഷം നടക്കുന്ന ടി 20 ലോകകപ്പ് ടീമിലെത്താനുള്ള ഇരുവരുടെയും തേരോട്ടവും മുറുകുകയാണ്. ആരാവും വിക്കറ്റ് കീപ്പർ റോളിൽ എന്നറിയാൻ ആരാധകരും ആകാംക്ഷയിലാണ്.

റൺ വേട്ടയിലും സഞ്ജു-ഋഷഭ് പന്ത് പോരാട്ടം കനക്കുന്നുണ്ട്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 385 റൺസുമായി വിരാട് കോഹ്‌ലിക്ക് പിന്നിൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്താണ് സഞ്ജുവുള്ളത്. പത്ത് മത്സരങ്ങൾ കളിച്ച് 371 റൺസ് നേടി ഋഷഭ് പന്ത് നാലാം സ്ഥാനത്തുണ്ട്. ഒമ്പത് മത്സരങ്ങളിൽ നിന്നും 372 റൺസ് നേടിയ മറ്റൊരു വിക്കറ്റ് കീപ്പറായ കെഎൽ രാഹുലാണ് റൺവേട്ടയിൽ ഇവർക്കിടയിലുള്ളത്.

നേട്ടത്തിൽ സഞ്ജുവും പന്തും ഒപ്പത്തിനൊപ്പം ടി20 ലോകകപ്പിൽ ടീമിന്റെ  വിക്കറ്റ് കീപ്പർ ആരായിരിക്കും?
എന്നെ ഒഴിവാക്കിയത് എന്തിന്; പൃഥ്വി ഷായ്ക്ക് നിരാശ?

Related Stories

No stories found.
logo
Reporter Live
www.reporterlive.com