ആ ചിരിയിൽ എല്ലാമുണ്ട്; വിൽ ജാക്സിന്റെ സെഞ്ച്വറിയിൽ കിംഗ് കോഹ്‌ലി

അവസാന പന്ത് സിക്സ് പറത്തിയാണ് ജാക്സ് സെഞ്ച്വറി പൂർത്തിയാക്കിയത്.
ആ ചിരിയിൽ എല്ലാമുണ്ട്; വിൽ ജാക്സിന്റെ സെഞ്ച്വറിയിൽ കിംഗ് കോഹ്‌ലി

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ബാറ്റിം​ഗ് വെടിക്കെട്ട് നടത്തിയിരിക്കുകയാണ് വിൽ ജാക്സ്. 41 പന്തിൽ സെഞ്ച്വറി നേടി താരം വെടിക്കെട്ട് നടത്തി. റാഷിദ് ഖാനെയും മോഹിത് ശർമ്മയെയും പോലുള്ള താരങ്ങളെ തുടർച്ചയായി അതിർത്തി കടത്തിയാണ് ജാക്സിന്റെ തേരോട്ടം. അവസാന പന്ത് സിക്സ് പറത്തിയാണ് ജാക്സ് സെഞ്ച്വറി പൂർത്തിയാക്കിയത്.

മറുവശത്ത് ജാക്സിന്റെ വെടിക്കെട്ട് കണ്ട് നിൽക്കുകയായിരുന്നു കിം​ഗ് കോഹ്‌ലി. ജാക്സ് സെഞ്ച്വറി അടിച്ചപ്പോൾ കോഹ്‌ലിയുടെ വക ആഘോഷവും ഉണ്ടായിരുന്നു. ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ ആഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

ആ ചിരിയിൽ എല്ലാമുണ്ട്; വിൽ ജാക്സിന്റെ സെഞ്ച്വറിയിൽ കിംഗ് കോഹ്‌ലി
ദൈവമേ ഞാൻ അത് സിക്സ് അടിച്ചിരുന്നെങ്കിൽ; വിൽ ജാക്സിനോട് വിരാട് കോഹ്‌ലി

വിൽ ജാക്സിന്റെ വെടിക്കെട്ടിൽ ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ റോയൽ ചലഞ്ചേഴ്സ് മറികടന്നു. 41 പന്തിൽ അഞ്ച് ഫോറും 10 സിക്സും സഹിതം 100 റൺസെടുത്ത വിൽ ജാക്സ് പുറത്താകാതെ നിന്നു. സീസണിൽ റോയൽ ചലഞ്ചേഴ്സിന്റെ മൂന്നാമത്തെ വിജയമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com