ദൈവമേ ഞാൻ അത് സിക്സ് അടിച്ചിരുന്നെങ്കിൽ; വിൽ ജാക്സിനോട് വിരാട് കോഹ്‌ലി

റോയൽ ചലഞ്ചേഴ്സ് ‍‍‍‍ഡ്രെസ്സിം​ഗ് റൂമിലെ സംഭാഷണങ്ങളാണ് തരംഗമാകുന്നത്.
ദൈവമേ ഞാൻ അത് സിക്സ് അടിച്ചിരുന്നെങ്കിൽ; വിൽ ജാക്സിനോട് വിരാട് കോഹ്‌ലി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു സെഞ്ച്വറി കൂടി പിറന്നിരിക്കുകയാണ്. ഇത്തവണ റോയൽ ചലഞ്ചേഴ്സ് താരം വിൽ ജാക്സാണ് സെഞ്ച്വറി വീരൻ. തികച്ചും അപ്രതീക്ഷിതമായാണ് താരം സെഞ്ച്വറിയിലേക്ക് എത്തിയത്. ജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ ജാക്സ് 94 റൺസ് നേടിയിരുന്നു. അവസാന പന്ത് സിക്സ് അടിച്ച് താരം സെ‍ഞ്ച്വറി പൂർത്തിയാക്കി. പിന്നാലെ റോയൽ ചലഞ്ചേഴ്സ് ‍‍‍‍ഡ്രെസ്സിം​ഗ് റൂമിലെ സംഭാഷണങ്ങളാണ് തരം​ഗമാകുന്നത്.

റാഷിദിന്റെ ഓവറിൽ ആദ്യ പന്ത് താൻ സിക്സ് അടിച്ചിരുന്നെങ്കിൽ എന്ന് കോഹ്‌ലി പറഞ്ഞു. ജാക്സ് 94ൽ നിൽക്കുമ്പോൾ താൻ അത് ഓർത്തു. അത് സിക്സ് അടിക്കാൻ തനിക്ക് കഴിഞ്ഞില്ല. അതിന് താൻ ദൈവത്തോട് നന്ദി പറയുന്നതായും കോഹ്‌ലി വ്യക്തമാക്കി.

ദൈവമേ ഞാൻ അത് സിക്സ് അടിച്ചിരുന്നെങ്കിൽ; വിൽ ജാക്സിനോട് വിരാട് കോഹ്‌ലി
കമന്ററി ബോക്‌സിലിരുന്ന് എന്തും പറയാം; സ്‌ട്രൈക്ക് റേറ്റ് വിവാദത്തില്‍ വിരാട് കോഹ്‌ലി

മത്സരത്തിൽ 44 പന്തിൽ 70 റൺസുമായി കോഹ്‌ലിയും മികച്ച പ്രകടനം നടത്തി. 41 പന്തിൽ പുറത്താകാതെ 100 റൺസാണ് വിൽ ജാക്സിന്റെ സംഭാവന. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ പിരിയാത്ത 166 റൺസ് കൂട്ടിച്ചേർത്തു. സീസണിൽ റോയൽ ചലഞ്ചേഴ്സിന്റെ മൂന്നാം ജയമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com