സത്യസന്ധമായ വാർത്തകളും ജനങ്ങൾ അംഗീകരിക്കും; കോഹ്‌ലിയെ പിന്തുണച്ച് ഗംഭീർ

'എല്ലാ താരങ്ങളും വ്യത്യസ്തമായാണ് ക്രിക്കറ്റ് കളിക്കുന്നത്.'
സത്യസന്ധമായ വാർത്തകളും ജനങ്ങൾ അംഗീകരിക്കും; കോഹ്‌ലിയെ പിന്തുണച്ച് ഗംഭീർ

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ സ്ട്രൈക്ക് റേറ്റ് വിവാദങ്ങളിൽ വിരാട് കോഹ്‌ലിയെ പിന്തുണച്ച് ​ഗൗതം ​ഗംഭീർ. മോശം സ്ട്രൈക്ക് റേറ്റുള്ള കോഹ്‌ലിയെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾ പൂർണമായും തള്ളുകയാണ് ​ഗൗതം ​ഗംഭീർ.

വിരാടും താനും എങ്ങനെയുള്ള വ്യക്തികളാണെന്ന് മാധ്യമങ്ങൾക്ക് അറിയില്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർന്നതോടെ മാധ്യമങ്ങൾക്ക് വിവാദങ്ങൾ ലഭിക്കുന്നില്ല. എല്ലാ മാധ്യമങ്ങൾക്കും തലക്കെട്ട് സൃഷ്ടിക്കാൻ വാർത്തകൾ വേണം. എന്നാൽ സത്യസന്ധമായി വാർത്തകൾ നൽകിയാലും ജനങ്ങൾ അംഗീകരിക്കുമെന്ന് ​ഗംഭീർ ചൂണ്ടിക്കാട്ടി.

സത്യസന്ധമായ വാർത്തകളും ജനങ്ങൾ അംഗീകരിക്കും; കോഹ്‌ലിയെ പിന്തുണച്ച് ഗംഭീർ
ടി20 ലോകകപ്പിൽ റിഷഭ് പന്തിനൊപ്പം ഈ താരം വിക്കറ്റ് കീപ്പറാകാൻ സാധ്യത; റിപ്പോർട്ട്

എല്ലാ താരങ്ങളും വ്യത്യസ്തമായാണ് ക്രിക്കറ്റ് കളിക്കുന്നത്. മാക്‌സ്‌വെല്ലിന് ചെയ്യാന്‍ കഴിയുന്നത്‌ വിരാട് ചെയ്യില്ല. അതുപോലെ വിരാട് ചെയ്യുന്നത് മാക്‌സ്‌വെല്ലിന് ചെയ്യാന്‍ കഴിയില്ല. ഒരു ടീമിൽ വ്യത്യസ്തമായ രീതിയിലുള്ള ബാറ്റർമാർ ആവശ്യമാണ്. വെടിക്കെട്ട് ബാറ്റിം​ഗ് നടത്തുന്നവരെ മാത്രം ടീമിലെടുക്കാം. ഒരു മത്സരത്തിൽ അവർക്ക് 300 റൺസ് അടിക്കാൻ സാധിക്കും. എന്നാൽ 30 റൺസിന് ഓൾ ഔട്ടാകാനും ആ ബാറ്റിം​ഗ് നിരയ്ക്ക് കഴിയുമെന്നും ​ഗംഭീർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com