ട്വന്റി 20 ലോകകപ്പ്; ഒരു സൂപ്പർ താരത്തെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്

10 താരങ്ങൾ ഇതിനോടകം ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ട്വന്റി 20 ലോകകപ്പ്; ഒരു സൂപ്പർ താരത്തെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. 15 അം​ഗ ടീമിൽ ഒരു സൂപ്പർ താരത്തെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിലേക്ക് പ്രധാന മത്സരം നടക്കുന്നത് ഓപ്പണിം​ഗ് സ്ഥാനത്തേയ്ക്കാണ്. ശുഭ്മാൻ ​ഗില്ലും യശസ്വി ജയ്സ്വാളും തമ്മിലാണ് ഈ മത്സരം. ഇരുവരും ഒരുമിച്ച് ടീമിലെത്താനും സാധ്യതയുണ്ട്.

മധ്യനിരയിൽ ശിവം ദുബെ, റിങ്കു സിം​ഗ് എന്നിവർ തമ്മിലും കടുത്ത മത്സരമുണ്ട്. ഇവർ ഒരുമിച്ച് ടീമിലെത്താനുള്ള സാധ്യതയില്ല. അങ്ങനെ സംഭവിക്കണമെങ്കിൽ ​ഗിൽ, ജയ്സ്വാൾ എന്നിവരിൽ ഒരാളെ ഒഴിവാക്കണം. നിലവിലത്തെ റിപ്പോർട്ടുകൾ അനുസരിച്ച് 10 താരങ്ങൾ ഇതിനോടകം ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

ട്വന്റി 20 ലോകകപ്പ്; ഒരു സൂപ്പർ താരത്തെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്
നിശബ്ദനാക്കാൻ വന്നവൻ നിശബ്ദനായ നിമിഷം; കമ്മിൻസിന് തെറ്റിയത് എവിടെ?

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ സ്ഥാനം ഉറപ്പിച്ചെന്നാണ് റിപ്പോർട്ട്. മോശം ഫോമിലാണെങ്കിലും ഹാർദ്ദിക്ക് പാണ്ഡ്യയെ ടീമിലെടുത്തേക്കുമെന്നും സൂചനയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com