ഐപിഎൽ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്, ഹാർദ്ദിക്കിനെ പുറത്തുകളയൂ; ഇര്‍ഫാന്‍ പഠാൻ

'ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ഒരു വര്‍ഷം മുഴുവന്‍ കളിക്കാന്‍ കഴിയുന്നില്ല'
ഐപിഎൽ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്, ഹാർദ്ദിക്കിനെ പുറത്തുകളയൂ; ഇര്‍ഫാന്‍ പഠാൻ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. കുറച്ച് വര്‍ഷങ്ങളായി ഹാര്‍ദ്ദിക്കിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ അമിത പരിഗണന ലഭിക്കുന്നുവെന്നാണ് ഇര്‍ഫാന്റെ വിമര്‍ശനം. ഏകദിന ലോകകപ്പില്‍ പരിക്കേറ്റ താരം പിന്നെ ഡി വൈ പാട്ടീല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലൂടെയാണ് തിരിച്ചെത്തിയത്. മറ്റ് താരങ്ങള്‍ക്ക് കിട്ടാത്ത പരിഗണന ഹാര്‍ദ്ദിക്കിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ലഭിക്കുന്നുവെന്ന് മുന്‍ താരം പറയുന്നു.

2011ന് ശേഷം ഇന്ത്യ ലോകകപ്പ് വിജയിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന ഓള്‍ റൗണ്ടറെ ഇന്ത്യ കണ്ടെത്തണം. ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പല താരങ്ങളെയും നാം തിരഞ്ഞെടുക്കുന്നത്. ഐപിഎല്ലില്‍ നന്നായി കളിക്കുന്നവര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് തെറ്റിദ്ധരിക്കുന്നതായി ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചു.

ഐപിഎൽ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്, ഹാർദ്ദിക്കിനെ പുറത്തുകളയൂ; ഇര്‍ഫാന്‍ പഠാൻ
അതി​വേ​ഗ സെഞ്ച്വറിയിൽ എത്തിയില്ല; സീസണിലെ അതിവേ​ഗ അർദ്ധ സെഞ്ച്വറിയുമായി ഫ്രേസർ മക്‌ഗുര്‍ക്

'ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ഒരു വര്‍ഷം മുഴുവന്‍ കളിക്കാന്‍ കഴിയുന്നില്ല. കായികക്ഷമതയില്ലാത്ത താരങ്ങളെ ടീമിലെടുത്താല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യില്ല. ഓസ്‌ട്രേലിയന്‍ ടീമിനെ നോക്കൂ, അവിടെ എല്ലാവരും മികച്ച താരങ്ങളാണ്. ഇവിടെ ഒന്നോ രണ്ടോ മികച്ച താരങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ടാണ് ഇന്ത്യ ടൂര്‍ണമെന്റുകള്‍ പരാജയപ്പെടുന്നതും ഓസ്‌ട്രേലിയ വിജയിക്കുന്നതും.' ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com