ഭാവിയിൽ ഐപിഎൽ ബൗളർമാരുടെ കഴിവുകൾ നശിപ്പിക്കുന്നതാവും; റയാൻ ടെൻ ഡോഷെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹപരിശീലകൻ കൂടിയാണ് ടെൻ ഡോഷെ.
ഭാവിയിൽ ഐപിഎൽ ബൗളർമാരുടെ കഴിവുകൾ നശിപ്പിക്കുന്നതാവും; റയാൻ ടെൻ ഡോഷെ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഓരോ മത്സരത്തിലും ബാറ്റിം​ഗ് വെടിക്കെട്ട് തുടരുകയാണ്. മിക്ക മത്സരങ്ങളിലും ടീം സ്കോർ 200ന് മുകളിലേക്കെത്തുന്നു. ബൗളർമാരെ അവ​ഗണിച്ചുള്ള പിച്ചുകൾക്കെതിരെ വിമർശനങ്ങൾ ഇതിനോടകം ശക്തമാണ്. ഇപ്പോൾ നെതർലാൻഡ്സ് മുൻ താരം റയാൻ ടെൻ ഡോഷെയും ഐപിഎല്ലിലെ ബാറ്റിം​ഗ് വിസ്ഫോടനത്തെ വിമർശിച്ച് രംഗത്തെത്തി.

ഐപിഎല്ലിൽ ബാറ്റിം​ഗ് വെടിക്കെട്ട് എല്ലാ മത്സരങ്ങളിലും കാണുന്നു. ബാറ്റർമാർക്ക് അനുകൂലമായ ഈ രീതിയിൽ നിന്ന് പിന്മാറാൻ അധികൃതർ തയ്യാറാകണം. ഇപ്പോഴത്തെ രീതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അത് ഒരു പുതിയ സംസ്കാരം സൃഷ്ടിക്കും. ഭാവിയിൽ ഐപിഎൽ ബൗളർമാരുടെ കഴിവുകൾ നശിപ്പിക്കുന്നതാവുമെന്നും നെതർലാൻഡ്സ് മുൻ താരം പ്രതികരിച്ചു.

ഭാവിയിൽ ഐപിഎൽ ബൗളർമാരുടെ കഴിവുകൾ നശിപ്പിക്കുന്നതാവും; റയാൻ ടെൻ ഡോഷെ
എന്നെ ഒഴിവാക്കിയത് എന്തിന്; പൃഥി ഷായ്ക്ക് നിരാശ?

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹപരിശീലകൻ കൂടിയാണ് ടെൻ ഡോഷെ. കഴിഞ്ഞ ദിവസം ഐപിഎല്ലിൽ പഞ്ചാബിനെതിരെ കൊൽക്കത്ത ആറ് വിക്കറ്റിന് 261 റൺസ് നേടിയിരുന്നു. എന്നാൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് കിം​ഗ്സ് ആ ലക്ഷ്യം മറികടന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com