അടി അടിയോടടി; ഹിറ്റായി നരെയ്ന്‍-സാള്‍ട്ട് കോമ്പോ, പഞ്ചാബിന് മുന്നില്‍ കൊല്‍ക്കത്തന്‍ റണ്‍മല

പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി
അടി അടിയോടടി; ഹിറ്റായി നരെയ്ന്‍-സാള്‍ട്ട് കോമ്പോ, പഞ്ചാബിന് മുന്നില്‍ കൊല്‍ക്കത്തന്‍ റണ്‍മല

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന് മുന്നില്‍ റണ്‍മല ഉയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് അടിച്ചെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ട് (75), സുനില്‍ നരെയ്ന്‍ (71) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കൊല്‍ക്കത്തയ്ക്ക് മിന്നും തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സുനില്‍ നരെയ്ന്‍- ഫില്‍ സാള്‍ട്ട് സഖ്യം 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സീസണിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. പവര്‍പ്ലേയില്‍ മാത്രം വിക്കറ്റ് നഷ്ടമില്ലാതെ 76 റണ്‍സ് അടിച്ചെടുക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു.

11-ാം ഓവറില്‍ നരെയ്‌നെ പുറത്താക്കി രാഹുല്‍ ചാഹറാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 32 പന്തില്‍ നാല് സിക്‌സും ഒന്‍പത് ബൗണ്ടറികളുമടക്കം 71 റണ്‍സെടുത്ത് നരെയ്ന്‍ പുറത്തായി. വണ്‍ ഡൗണായി എത്തിയ വെങ്കടേഷ് അയ്യറും തകര്‍ത്തടിച്ചു. 13-ാം ഓവറില്‍ ഫില്‍ സാള്‍ട്ടിന് മടങ്ങേണ്ടി വന്നു. 37 പന്തില്‍ 75 റണ്‍സെടുത്ത സാള്‍ട്ടിനെ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ആറ് സിക്‌സും ആറ് ബൗണ്ടറിയുമടക്കമാണ് സാള്‍ട്ടിന്റെ ഇന്നിങ്‌സ്.

അടി അടിയോടടി; ഹിറ്റായി നരെയ്ന്‍-സാള്‍ട്ട് കോമ്പോ, പഞ്ചാബിന് മുന്നില്‍ കൊല്‍ക്കത്തന്‍ റണ്‍മല
ഈഡനില്‍ വെടിക്കെട്ട്; സീസണിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടുമായി നരെയ്‌നും സാള്‍ട്ടും

പകരമിറങ്ങിയ ആന്ദ്രേ റസ്സല്‍ 12 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി. 16-ാം ഓവറില്‍ റസ്സല്‍ കൂടാരം കയറുമ്പോള്‍ ടീം സ്‌കോര്‍ 200 കടന്നിരുന്നു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വെങ്കടേഷ് അയ്യര്‍ ആക്രമണം തുടര്‍ന്നു. 19-ാം ഓവറില്‍ ശ്രേയസിന്റെ വിക്കറ്റും വീണു. 10 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റനെ അര്‍ഷ്ദീപ് സിങ് കഗിസോ റബാദയുടെ കൈകളിലെത്തിക്കുകയായിരുന്നു.

ആറാമനായി എത്തിയ റിങ്കു സിങ്ങിന് (5) അധികനേരം ക്രീസിലുറച്ചുനില്‍ക്കാനായില്ല. അവസാന പന്തില്‍ വെങ്കടേഷ് അയ്യരെ ജിതേഷ് ശര്‍മ്മ റണ്ണൗട്ടാക്കി. 23 പന്തില്‍ 39 റണ്‍സാണ് വെങ്കടേശഷിന്റെ സമ്പാദ്യം. റിങ്കുവിന് പകരം ക്രീസിലെത്തിയ രമണ്‍ദീപ് സിങ് മൂന്ന് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com