ഈഡനില്‍ വെടിക്കെട്ട്; സീസണിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടുമായി നരെയ്‌നും സാള്‍ട്ടും

ഈഡനില്‍ വെടിക്കെട്ട്; സീസണിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടുമായി നരെയ്‌നും സാള്‍ട്ടും

ഇരുവരും അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടുമായി കൊല്‍ക്കത്തയുടെ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും. പഞ്ചാബ് കിങ്‌സിനെതിരെ ഓപ്പണിങ്ങിനിറങ്ങിയ സാള്‍ട്ടും നരെയ്‌നും ചേര്‍ന്ന് 138 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരും അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു.

11-ാം ഓവര്‍ വരെയാണ് ഈ കൂട്ടുകെട്ട് നീണ്ടത്. 32 പന്തില്‍ 71 റണ്‍സ് എടുത്ത നരെയ്‌നെ പുറത്താക്കി രാഹുല്‍ ചാഹര്‍ കൂട്ടുകെട്ട് തകര്‍ത്തു. നാല് സിക്‌സും ഒന്‍പത് ബൗണ്ടറികളുമാണ് നരെയ്‌ന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ഈഡനില്‍ വെടിക്കെട്ട്; സീസണിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടുമായി നരെയ്‌നും സാള്‍ട്ടും
ഈഡനില്‍ ടോസ് ജയിച്ച് പഞ്ചാബ്; കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ചു, മിച്ചല്‍ സ്റ്റാർക്ക് പുറത്ത്

13-ാം ഓവറില്‍ ഫില്‍ സാള്‍ട്ടിനും മടങ്ങേണ്ടി വന്നു. 37 പന്തില്‍ 75 റണ്‍സെടുത്ത സാള്‍ട്ടിനെ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ആറ് സിക്‌സും ആറ് ബൗണ്ടറിയുമടക്കമാണ് സാള്‍ട്ടിന്റെ ഇന്നിങ്‌സ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട കൊല്‍ക്കത്ത ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com