'കോഹ്‌ലീ, താങ്കളില്‍ നിന്ന് ഇതല്ല ടീം പ്രതീക്ഷിക്കുന്നത്'; രൂക്ഷവിമര്‍ശനവുമായി ഗാവസ്‌കര്‍

മത്സരത്തില്‍ കോഹ്‌ലിയുടെ മോശം പ്രകടനത്തില്‍ ആരാധക പ്രതിഷേധം ഉയര്‍ന്നിരുന്നു
'കോഹ്‌ലീ, താങ്കളില്‍ നിന്ന് ഇതല്ല ടീം പ്രതീക്ഷിക്കുന്നത്'; രൂക്ഷവിമര്‍ശനവുമായി ഗാവസ്‌കര്‍

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മത്സരത്തില്‍ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലി അര്‍ദ്ധ സെഞ്ച്വറി നേടിത്തിളങ്ങി. 43 പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും സഹിതം 51 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ഓപ്പണറായി ഇറങ്ങിയ കോഹ്ലി 15-ാം ഓവറില്‍ ടീം സ്‌കോര്‍ 140ല്‍ നില്‍ക്കെയാണ് പുറത്തായത്.

ഹൈദരാബാദിന്റെ ഹോം സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കാന്‍ കോഹ്ലി- ഡു പ്ലെസിസ് സഖ്യത്തിന് സാധിച്ചിരുന്നു. തുടക്കം മികച്ചതാക്കാന്‍ സാധിച്ചെങ്കിലും കോഹ്ലിയുടെ പ്രകടനത്തില്‍ ആരാധകര്‍ ഒട്ടും തൃപ്തരല്ല. പവര്‍ പ്ലേ കഴിയുമ്പോള്‍ 200 സ്ട്രൈക്ക് റേറ്റില്‍ 16 പന്തില്‍ 22 റണ്‍സടിച്ച കോലിക്ക് പിന്നീട് തകര്‍ത്തടിക്കാനായില്ല. ഏഴാം ഓവറില്‍ മായങ്ക് മാര്‍ക്കണ്ഡെ വില്‍ ജാക്സിനെ(6) ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ക്രീസിലെത്തിയ രജത് പട്ടിദാറാണ് ആര്‍സിബിയെ പിന്നീട് മുന്നോട്ട് നയിച്ചത്.

'കോഹ്‌ലീ, താങ്കളില്‍ നിന്ന് ഇതല്ല ടീം പ്രതീക്ഷിക്കുന്നത്'; രൂക്ഷവിമര്‍ശനവുമായി ഗാവസ്‌കര്‍
കോഹ്‌ലിക്കും രജത്തിനും അര്‍ദ്ധ സെഞ്ച്വറി; ഹൈദരാബാദിനെതിരെ ബെംഗളൂരുവിന് മികച്ച സ്‌കോര്‍

പട്ടിദാര്‍ 19 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയിലെത്തിയെങ്കിലും ഓപ്പണറായ കോഹ്ലി 41 പന്തിലാണ് അര്‍ദ്ധ സെഞ്ച്വറി തികച്ചത്. കോഹ്ലിയുടെ മെല്ലെപ്പോക്ക് ആര്‍സിബിയുടെ ടീം സ്‌കോറിനെ സാരമായി ബാധിക്കുകയും ചെയ്തു. അര്‍ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ തന്നെ കോഹ്ലി പുറത്തുപോവുകയും ചെയ്തു. ജയ്‌ദേവ് ഉനദ്കട്ടിന്റെ പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്.

'കോഹ്‌ലീ, താങ്കളില്‍ നിന്ന് ഇതല്ല ടീം പ്രതീക്ഷിക്കുന്നത്'; രൂക്ഷവിമര്‍ശനവുമായി ഗാവസ്‌കര്‍
'കോഹ്‌ലി കളിക്കുന്നത് ഓറഞ്ച് ക്യാപ്പിന് വേണ്ടി മാത്രം'; വിമര്‍ശനവുമായി ആരാധകര്‍

മത്സരത്തില്‍ കോഹ്‌ലിയുടെ മോശം പ്രകടനത്തില്‍ ആരാധക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗാവസ്‌കറും. 'മധ്യനിരയില്‍ കോഹ്‌ലിക്ക് ടച്ച് നഷ്ടപ്പെട്ടെന്ന് തോന്നുന്നു. കൃത്യമായ നമ്പറുകള്‍ എനിക്ക് ഉറപ്പില്ല, പക്ഷേ പുറത്താകുന്നതിന് 31 മുതല്‍ 32 പന്ത് വരെ അദ്ദേഹം ഒരു ബൗണ്ടറി അടിച്ചില്ലെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ആദ്യ പന്തില്‍ പുറത്തായാലും 15-ാമത്തെ ഓവറില്‍ പുറത്തായാലും സ്‌ട്രൈക്ക് റേറ്റ് 118 ആണ്. നിങ്ങളുടെ ടീം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതല്ല', ഗാവസ്‌കര്‍ തുറന്നടിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com