'കോഹ്‌ലി കളിക്കുന്നത് ഓറഞ്ച് ക്യാപ്പിന് വേണ്ടി മാത്രം'; വിമര്‍ശനവുമായി ആരാധകര്‍

'കോഹ്‌ലി കളിക്കുന്നത് ഓറഞ്ച് ക്യാപ്പിന് വേണ്ടി മാത്രം'; വിമര്‍ശനവുമായി ആരാധകര്‍

ഹൈദരാബാദിനെതിരെ 43 പന്തില്‍ 51 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. 43 പന്തില്‍ ഒരു സിക്‌സും നാല് ബൗണ്ടറിയും സഹിതം 51 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി 15-ാം ഓവറില്‍ ടീം സ്‌കോര്‍ 140ല്‍ നില്‍ക്കെയാണ് പുറത്തായത്.

'കോഹ്‌ലി കളിക്കുന്നത് ഓറഞ്ച് ക്യാപ്പിന് വേണ്ടി മാത്രം'; വിമര്‍ശനവുമായി ആരാധകര്‍
കോഹ്‌ലിക്കും രജത്തിനും അര്‍ദ്ധ സെഞ്ച്വറി; ഹൈദരാബാദിനെതിരെ ബെംഗളൂരുവിന് മികച്ച സ്‌കോര്‍

ഹൈദരാബാദിന്റെ ഹോം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കാന്‍ കോഹ്‌ലി- ഡു പ്ലെസിസ് സഖ്യത്തിന് സാധിച്ചിരുന്നു. തുടക്കം മികച്ചതാക്കാന്‍ സാധിച്ചെങ്കിലും കോഹ്‌ലിയുടെ പ്രകടനത്തില്‍ ആരാധകര്‍ ഒട്ടും തൃപ്തരല്ല. പവര്‍ പ്ലേ കഴിയുമ്പോള്‍ 200 സ്‌ട്രൈക്ക് റേറ്റില്‍ 16 പന്തില്‍ 22 റണ്‍സടിച്ച കോലിക്ക് പിന്നീട് തകര്‍ത്തടിക്കാനായില്ല. ഏഴാം ഓവറില്‍ മായങ്ക് മാര്‍ക്കണ്ഡെ വില്‍ ജാക്‌സിനെ(6) ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ക്രീസിലെത്തിയ രജത് പട്ടിദാറാണ് ആര്‍സിബിയെ പിന്നീട് മുന്നോട്ട് നയിച്ചത്.

പട്ടിദാര്‍ 19 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയിലെത്തിയെങ്കിലും ഓപ്പണറായ കോഹ്‌ലി 41 പന്തിലാണ് അര്‍ദ്ധ സെഞ്ച്വറി തികച്ചത്. കോഹ്‌ലിയുടെ മെല്ലെപ്പോക്ക് ആര്‍സിബിയുടെ ടീം സ്‌കോറിനെ സാരമായി ബാധിക്കുകയും ചെയ്തു. അര്‍ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ തന്നെ കോഹ്‌ലി പുറത്തുപോവുകയും ചെയ്തു. ജയ്ദേവ് ഉനദ്കട്ടിന്‍റെ പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി മടങ്ങിയത്.

ഇതോടെ കോഹ്‌ലിക്കെതിരെ ആരാധക പ്രതിഷേധവും ഉയര്‍ന്നു. കോഹ്‌ലി ഓറഞ്ച് ക്യാപ്പിനും ടീമിലെ സ്ഥാനത്തിനും വേണ്ടി മാത്രമാണ് കളിക്കുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. കോഹ്‌ലിയുടെ മോശം പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. #Kohli എന്ന ഹാഷ്ടാഗിനൊപ്പം #Chokli എന്ന ഹാഷ്ടാഗും ചേര്‍ത്ത പോസ്റ്റുകളിലൂടെയാണ് കോഹ്‌ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com