ആവേശം ജനിപ്പിച്ച രംഗങ്ങൾ; ടി20 ലോകകപ്പ് ഇന്ത്യ-പാകിസ്താൻ പ്രൊമോ

ജൂൺ ഒമ്പതിനാണ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം.
ആവേശം ജനിപ്പിച്ച രംഗങ്ങൾ; ടി20 ലോകകപ്പ് ഇന്ത്യ-പാകിസ്താൻ പ്രൊമോ

ഡൽഹി: ട്വന്റി 20 ലോകകപ്പിന് മുമ്പായി ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ പ്രൊമോ പുറത്തിറക്കി സ്റ്റാർ സ്പോർട്സ്. ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന നിമിഷങ്ങളാണ് പ്രൊമോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മഹേന്ദ്ര സിം​ഗ് ധോണി, വിരാട് കോഹ്‌ലി, ഷാഹിദ് അഫ്രീദി തുടങ്ങിയവരുടെ ബാറ്റിം​ഗ് പ്രൊമോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

2007ൽ ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടുന്ന നിമിഷത്തോടെയാണ് വീഡിയോയ്ക്ക് തുടക്കം കുറിക്കുന്നത്. പിന്നാലെ 2008ലെ രണ്ടാമത്തെ ട്വന്റി 20 ലോകകപ്പ് നേടുന്ന പാകിസ്താൻ ടീമിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. 2022ലെ ലോകകപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തുന്ന വിരാട് കോഹ്‌ലിയുടെ ഷോട്ടുകളും ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കുന്നു.

ആവേശം ജനിപ്പിച്ച രംഗങ്ങൾ; ടി20 ലോകകപ്പ് ഇന്ത്യ-പാകിസ്താൻ പ്രൊമോ
അവൻ എന്റെ പയ്യൻ, ബെംഗളൂരുകാരൻ; ഐപിഎൽ ഓർമ്മകളുമായി അനിൽ കുംബ്ലെ

ജൂൺ ഒമ്പതിനാണ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം. ന്യൂയോർക്കാണ് മത്സരത്തിന് വേദിയാകുന്നത്. ഇതുവരെ ഏഴ് തവണ ഇന്ത്യയും പാകിസ്താനും ട്വന്റി 20 ലോകകപ്പിൽ ഏറ്റുമുട്ടി. ആറിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഇത്തവണയും വിജയം ആവർത്തിക്കുകയാണ് രോഹിത് ശർമ്മയുടെ സംഘത്തിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com