അവൻ എന്റെ പയ്യൻ, ബെംഗളൂരുകാരൻ; ഐപിഎൽ ഓർമ്മകളുമായി അനിൽ കുംബ്ലെ

'ലേലത്തിൽ പേര് ഉയർന്നപ്പോൾ ആരും തനിക്കായി രം​ഗത്തുവന്നില്ല'.
അവൻ എന്റെ പയ്യൻ, ബെംഗളൂരുകാരൻ; ഐപിഎൽ ഓർമ്മകളുമായി അനിൽ കുംബ്ലെ

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് അനിൽ കുംബ്ലെ. ഐപിഎല്ലിന്റെ രണ്ടാം സീസണിൽ റോയൽ ചലഞ്ചേഴ്സിനെ കുംബ്ലെ ഫൈനലിലെത്തിച്ചു. എന്നാൽ താൻ ഒരിക്കലും ഐപിഎൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് അനിൽ കുംബ്ലെ.

ഐപിഎൽ തുടങ്ങുന്നതിന് മുമ്പായി ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് നായകനായിരുന്നു താൻ. താരലേലത്തിൽ തന്റെ പേരുണ്ടായിരുന്നു. ലേലത്തിൽ പേര് ഉയർന്നപ്പോൾ ആരും തനിക്കായി രം​ഗത്തുവന്നില്ല. എന്നാൽ ബെം​ഗളൂരു ഉടമ വിജയ് മല്യ പറഞ്ഞു. അവൻ എന്റെ പയ്യനാണ്, ബെംഗളൂരുകാരനാണ്. പിന്നെ അടിസ്ഥാന വിലയ്ക്ക് താൻ റോയൽ ചലഞ്ചേഴ്സിലെത്തി. മറ്റൊരു ടീമിലും തനിക്ക് അവസരം ലഭിക്കില്ലായിരുന്നുവെന്നും കുംബ്ലെ പ്രതികരിച്ചു.

അവൻ എന്റെ പയ്യൻ, ബെംഗളൂരുകാരൻ; ഐപിഎൽ ഓർമ്മകളുമായി അനിൽ കുംബ്ലെ
കണക്കുപറഞ്ഞ് പന്ത്, വിമർശകരെ നിങ്ങൾക്ക് ആള് മാറി; താരത്തിന് ആരാധക പിന്തുണ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ട്വന്റി 20യിലേക്ക് മാറുന്നത് വെല്ലുവിളിയായിരുന്നു. ടെസ്റ്റിൽ ശരാശരി 60 ഓവർ എറിയണം. എന്നാൽ ട്വന്റി 20യിൽ നാല് ഓവർ എറിഞ്ഞാൽ മതി. അതിനായി മാനസികമായി തയ്യാറെടുക്കണം. ഏറ്റവും മികച്ച രീതിയിൽ തന്നെ ആ നാല് ഓവർ പൂർത്തിയാക്കണം. എന്നാൽ മാത്രമെ ബാറ്റർമാരുടെ സ്കോറിം​ഗ് പിടിച്ചുനിർത്താൻ കഴിയൂവെന്ന് കുംബ്ലെ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com