ചഹലിനെ എന്തുകൊണ്ട് നിലനിർത്തിയില്ല; മറുപടിയുമായി ആർസിബി

ഐപിഎല്ലിൽ 153 മത്സരങ്ങളിൽ നിന്നാണ് ചഹലിന്റെ 200 വിക്കറ്റ് നേട്ടം
ചഹലിനെ എന്തുകൊണ്ട് നിലനിർത്തിയില്ല; മറുപടിയുമായി ആർസിബി

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഏറ്റവും മികച്ച പ്രകടനവുമായി യൂസ്വേന്ദ്ര ചഹൽ മുന്നോട്ടുപോകുകയാണ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഐപിഎല്ലിൽ 200 വിക്കറ്റെടുക്കുന്ന ആദ്യ ബൗളറായി. താരത്തിന്റെ പ്രകടനം കാണുന്ന ആർസിബി ആരാധകർ ചോദിക്കുന്ന ഒരു കാര്യമുണ്ട്. എന്തുകൊണ്ടാണ് ചഹലിനെ വിട്ടുകളഞ്ഞത്. ഒടുവിൽ ഇക്കാര്യത്തിൽ മറുപടി പറയുകയാണ് ആർസിബി അധികൃതർ.

എക്കാലവും ചഹലിനെ വിട്ടുകൊടുത്തതിൽ ദുഃഖമുണ്ട്. ചഹൽ അതിവിശിഷ്ടമായ ഒരു താരമാണ്. പക്ഷേ ഐപിഎൽ ലേലത്തിൽ പരമാവധി നിലനിർത്താൻ കഴിയാവുന്ന താരങ്ങളുടെ എണ്ണം മൂന്ന് ആയിരുന്നു. എങ്കിലും താരലേലത്തിൽ ചഹലിനെ സ്വന്തമാക്കാൻ തന്നെ തീരുമാനിച്ചിരുന്നു. ചഹലിനെ ലഭിക്കാത്തതിനാൽ ഹസരങ്കയെ ടീമിലെത്തിച്ചെന്നും റോയൽ ചലഞ്ചേഴ്സ് അധികൃതർ വ്യക്തമാക്കി.

ചഹലിനെ എന്തുകൊണ്ട് നിലനിർത്തിയില്ല; മറുപടിയുമായി ആർസിബി
ചെൽസിയെ തകർത്ത് ആഴ്സണൽ; പ്രീമിയർ ലീഗ് പോരാട്ടത്തിൽ ​ഒന്നാമത്

ഐപിഎല്ലിൽ 153 മത്സരങ്ങളിൽ നിന്നാണ് ചഹലിന്റെ 200 വിക്കറ്റ് നേട്ടം. 183 വിക്കറ്റുകൾ നേടിയ ഡ്വെയ്ൻ ബ്രാവോയാണ് വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമൻ. 181 വിക്കറ്റുകളുള്ള പീയൂഷ് ചൗള മൂന്നാം സ്ഥാനത്താണ്. 174 വിക്കറ്റുകളോടെ ഭുവന്വേശർ കുമാർ നാലാം സ്ഥാനത്തും 173 വിക്കറ്റുമായി അമിത് മിശ്ര അഞ്ചാം സ്ഥാനത്തുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com