ക്രിക്കറ്റ് പരമ്പര മറന്നേക്കൂ, ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ പാകിസ്താനിലേക്കില്ല; റിപ്പോർട്ട്

പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുഃനസ്ഥാപിക്കണമെന്ന് രോഹിത് ശർമ്മ ആവശ്യപ്പെട്ടിരുന്നു.
ക്രിക്കറ്റ് പരമ്പര മറന്നേക്കൂ, ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ പാകിസ്താനിലേക്കില്ല; റിപ്പോർട്ട്

ഡൽഹി: അടുത്ത കൊല്ലം പാകിസ്താൻ വേദിയായ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയുടെ വേദിമാറ്റുകയോ ഹൈബ്രിഡ് മോഡലിൽ നടത്തുകയോ ചെയ്യണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

ചാമ്പ്യൻസ് ട്രോഫി ഒരു ഐസിസി ടൂർണമെന്റാണ്. എങ്കിലും പാകിസ്താനിലേക്ക് പോകണമെങ്കിൽ കേന്ദ്ര ​ഗവർണമെന്റിന്റെ അനുമതി വേണം. നിലവിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മികച്ചതല്ല. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പരമ്പര സമീപകാലത്തേയ്ക്ക് മറന്നേക്കൂ. ചാമ്പ്യൻ ട്രോഫിയിൽ പോലും പാകിസ്താനിലേക്ക് പോകാൻ കഴിയില്ലെന്നതാണ് വസ്തുതയെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ക്രിക്കറ്റ് പരമ്പര മറന്നേക്കൂ, ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ പാകിസ്താനിലേക്കില്ല; റിപ്പോർട്ട്
ഇനി ഇങ്ങോട്ട് നോക്കരുത്; ഐപിഎൽ ക്യാമറാമാന് മുന്നറിയിപ്പുമായി ധോണി

പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുഃനസ്ഥാപിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ പോലും പാകിസ്താനിൽ കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്. എന്നാൽ ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾക്ക് തയ്യാറാണെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഒപ്പം ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ അയൽ രാജ്യത്തേയ്ക്ക് എത്തണമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അഭ്യർത്ഥിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com