സ്റ്റോണിസ് ഓൺ ദ മാർക്; പുലിമടയിൽ കയറി ചെന്നൈയെ ഒറ്റയ്ക്ക് തീർത്തു

ലഖ്നൗ നിരയിൽ മാർകസ് സ്റ്റോണിസ് ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു.
സ്റ്റോണിസ് ഓൺ ദ മാർക്; പുലിമടയിൽ കയറി ചെന്നൈയെ ഒറ്റയ്ക്ക് തീർത്തു

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ആവേശ ജയം സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയന്റ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് ലഖ്നൗ വിജയം. ചെന്നൈ മുന്നോട്ടുവെച്ച 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ നിരയിൽ മാർകസ് സ്റ്റോണിസ് ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു. അവസാനം വരെ പോരാടിയ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ലഖ്നൗവിനെ വിജയതീരമണച്ചു.

മത്സരത്തിൽ ടോസ് നേടിയ ലഖ്നൗ ഫീൽ​ഡിം​ഗിനിറങ്ങി. ചെന്നൈയെ നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ് മുന്നിൽ നിന്ന് നയിച്ചു. 60 പന്തിൽ 108 റൺസുമായി റുതുരാജ് പുറത്താകാതെ നിന്നു. 27 പന്തിൽ 66 റൺസുമായി ശിവം ദൂബെയുടെ ഒറ്റയാൾ പോരാട്ടം കൂടി ആയപ്പോൾ ചെന്നൈ നാലിന് 210 എന്ന സ്കോറിലെത്തി.

സ്റ്റോണിസ് ഓൺ ദ മാർക്; പുലിമടയിൽ കയറി ചെന്നൈയെ ഒറ്റയ്ക്ക് തീർത്തു
ഗ്രൗണ്ട് ഷോട്ടുകൾ അലർജി; യാഷ് താക്കൂറിനെ ഹാട്രിക് സിക്സ് അടിച്ച് ശിവം ദുബെ

മറുപടി ബാറ്റിം​ഗിൽ ആദ്യ ഓവറിൽ തന്നെ ക്വിന്റൺ ആദ്യ ഓവറിൽ തന്നെ പുറത്തായി. അപ്പോൾ മാർകസ് സ്റ്റോണിസ് ക്രീസിലെത്തിയതാണ്. പിന്നെ ചെന്നൈയ്ക്കെതിരെ സ്റ്റോണിസ് ഒറ്റയ്ക്ക് പോരാടി. 63 പന്തിൽ 16 ഫോറും ആറ് സിക്സും സഹിതം 124 റൺസുമായി താരം പുറത്താകാതെ നിന്നു. നിക്കോളാസ് പൂരാൻ 34, ദീപക് ഹൂഡ 17 എന്നിവർ സ്റ്റോണിസിന് കരുത്ത് പകർന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com