ഗ്രൗണ്ട് ഷോട്ടുകൾ അലർജി; യാഷ് താക്കൂറിനെ ഹാട്രിക് സിക്സ് അടിച്ച് ശിവം ദുബെ

സെ‍ഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്ക്‌വാദിന്റെ പ്രകടനവും നിർണായകമായി
ഗ്രൗണ്ട് ഷോട്ടുകൾ അലർജി; യാഷ് താക്കൂറിനെ ഹാട്രിക് സിക്സ് അടിച്ച് ശിവം ദുബെ

ചെന്നൈ: ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 11.5 ഓവറിൽ ചെന്നൈ സ്കോർ മൂന്നിന് 101ലെത്തി. അപ്പോഴാണ് ശിവം ദുബെ ക്രീസിലെത്തുന്നത്. ഒരുവശത്ത് നായകന്റെ ഉത്തരവാദിത്തത്തോടെ റുതുരാജ് ഗെയ്ക്ക്‌വാദ് ഇന്നിം​ഗ്സ് പടുത്തുയർത്തുന്നു. മികച്ച സ്കോറിലേക്ക് പോകണമെങ്കിൽ ഇനി വെടിക്കെട്ട് നടക്കണം. ആ ദൗത്യം ശിവം ദുബെ ഭം​ഗിയായി പൂർത്തിയാക്കി.

അതിൽ യാഷ് താക്കൂറിനെ ഹാട്രിക് സിക്സ് അടിച്ച പ്രകടനമാണ് ഏറെ വിസ്മയിപ്പിച്ചത്. 16-ാം ഓവറിലാണ് ആ വെടിക്കെട്ട് നടന്നത്. ആദ്യ പന്തിൽ റുതുരാജ് സിം​ഗിൾ എടുത്തു. രണ്ടാം പന്ത് ലോങ് ഓണിലേക്ക് ദൂബെ അടിച്ചുപറത്തി. മൂന്നാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെയാണ് പറന്നത്. നാലാം പന്ത് ലോങ് ഓണിന് മുകളിലൂടെയും സിക്സ് പറന്നു.

ഗ്രൗണ്ട് ഷോട്ടുകൾ അലർജി; യാഷ് താക്കൂറിനെ ഹാട്രിക് സിക്സ് അടിച്ച് ശിവം ദുബെ
എനിക്കുറപ്പാണ്, ആരില്ലെങ്കിലും പന്ത് ലോകകപ്പിനുണ്ടാകും; സൗരവ് ​ഗാം​ഗുലി

27 പന്തിൽ 66 റൺസുമായി ശിവം ദുബെ റൺഔട്ടായി. മൂന്ന് ഫോറും ഏഴ് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിം​ഗ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. സെ‍ഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്ക്‌വാദിന്റെ പ്രകടനവും നിർണായക​മായി. 60 പന്തിൽ 108 റൺസുമായി ചെന്നൈ നായകൻ കൂടിയായ റുതുരാജ് പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com