ധോണി തുടരും; തലയുടെ ഐപിഎൽ ഭാവി പറഞ്ഞ് മൈക്ക് ഹസ്സി

ധോണിക്കായി ഓരോ ബൗളർമാരും വ്യത്യസ്ത പദ്ധതികളാണ് തയ്യാറാക്കുന്നത്.
ധോണി തുടരും; തലയുടെ ഐപിഎൽ ഭാവി പറഞ്ഞ് മൈക്ക് ഹസ്സി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മികച്ച ഫോമിലാണ് ചെന്നൈ താരം മഹേന്ദ്ര സിം​ഗ് ധോണി. 42കാരനായ ധോണിയുടെ അവസാന സീസണാവും ഇതെന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ബാറ്റിം​ഗ് പരിശീലകൻ മൈക്ക് ഹസ്സി.

കരിയറിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ് ധോണി ഇപ്പോഴുള്ളത്. എത്ര കാലം വേണമെങ്കിലും ധോണി ഇവിടെ തുടരട്ടെ. ടൂർണമെന്റിന് വരുമ്പോഴും പരിശീലിക്കുമ്പോഴും അയാൾ ഏറെ സന്തോഷവാനാണ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളാണ് ധോണിയെന്നും ഹസ്സി പറഞ്ഞു.

ധോണി തുടരും; തലയുടെ ഐപിഎൽ ഭാവി പറഞ്ഞ് മൈക്ക് ഹസ്സി
ഗ്രൗണ്ട് ഷോട്ടുകൾ അലർജി; യാഷ് താക്കൂറിനെ ഹാട്രിക് സിക്സ് അടിച്ച് ശിവം ദുബെ

ധോണിക്കായി ഓരോ ബൗളർമാരും വ്യത്യസ്ത പദ്ധതികളാണ് തയ്യാറാക്കുന്നത്. കാരണം അത്രമേൽ മികച്ച ഒരു ബാറ്റർക്കെതിരെയാണ് ഒരു ബൗളർക്ക് ഇത്രയധികം തന്ത്രങ്ങൾ വേണ്ടിവരുന്നത്. ഐപിഎൽ പ്ലേ ഓഫിലെത്തുകയാണ് ചെന്നൈക്ക് മുമ്പിൽ ഇപ്പോഴുള്ള പദ്ധതിയെന്നും ഹസ്സി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com