'ഹെഡ് ടീമിലുള്ളത് ഞങ്ങളുടെ ഭാഗ്യമാണ്'; താന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണെന്ന് അഭിഷേക് ശര്‍മ്മ

പവര്‍പ്ലേയില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ അടിച്ചെടുക്കാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചു
'ഹെഡ് ടീമിലുള്ളത് ഞങ്ങളുടെ ഭാഗ്യമാണ്'; താന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണെന്ന് അഭിഷേക് ശര്‍മ്മ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനാണ് ഓറഞ്ചുപട വിജയം സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ മറുപടി 199 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 266 റണ്‍സെടുക്കാന്‍ സാധിച്ചു. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിന്റെയും (32 പന്തില്‍ 89) അഭിഷേക് ശര്‍മ്മയുടെയും (12 പന്തില്‍ 46) ഇന്നിങ്‌സാണ് സണ്‍റൈസേഴ്‌സിന്റെ കൂറ്റന്‍ സ്‌കോറിനുള്ള അടിത്തറ പാകിയത്. പവര്‍പ്ലേയില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ അടിച്ചെടുക്കാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചു. ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സ് അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും കൂട്ടിച്ചേര്‍ത്തു.

'ഹെഡ് ടീമിലുള്ളത് ഞങ്ങളുടെ ഭാഗ്യമാണ്'; താന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണെന്ന് അഭിഷേക് ശര്‍മ്മ
തോൽപ്പിച്ചത് സൺറൈസേഴ്സിൻ്റെ 'പവറെന്ന്' റിഷഭ് പന്ത്

ട്രാവിസ് ഹെഡിന്റെ പ്രകടനത്തില്‍ പ്രതികരിക്കുകയാണ് സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ. 'ആദ്യ ആറ് ഓവറുകള്‍ക്കുള്ളില്‍ ഇപ്പോള്‍ നേടിയ റണ്‍സിനേക്കാള്‍ സ്‌കോര്‍ ചെയ്യാന്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. പക്ഷേ ടീമിന് സന്തോഷമായിട്ടുണ്ട്. വിക്കറ്റുകള്‍ വിലയിരുത്താന്‍ ഇന്ന് ലഭിച്ച അവസരം ഹെഡ് നന്നായി മുതലെടുത്തു. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് ആദ്യ ദിവസം മുതല്‍ പറയുമായിരുന്നു. ഹെഡ് ടീമിലുള്ളത് ഞങ്ങളുടെ ഭാഗ്യമാണ്. മറുവശത്ത് നിന്ന് എനിക്ക് ഒരു സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ഞാനായി കളിക്കാന്‍ സാധിച്ചു', മത്സരത്തില്‍ ഹൈദരാബാദിന്റെ ഇന്നിങ്‌സിന് ശേഷം സംസാരിക്കവേ അഭിഷേക് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com