തോൽപ്പിച്ചത് സൺറൈസേഴ്സിൻ്റെ 'പവറെന്ന്' റിഷഭ് പന്ത്

'സണ്‍റൈസേഴ്‌സിനെ 220 മുതല്‍ 230 റണ്‍സിലൊതുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് വിജയിക്കാന്‍ അവസരമുണ്ടായിരുന്നു'
തോൽപ്പിച്ചത് സൺറൈസേഴ്സിൻ്റെ 'പവറെന്ന്' റിഷഭ് പന്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പരാജയം വഴങ്ങേണ്ടി വന്നിരുന്നു. സ്വന്തം തട്ടകത്തില്‍ 67 റണ്‍സിന്റെ പരാജയമാണ് റിഷഭ് പന്തും സംഘവും ഏറ്റുവാങ്ങിയത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ മറുപടി 199 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇപ്പോള്‍ പരാജയത്തില്‍ പ്രതികരിക്കുകയാണ് ക്യാപിറ്റല്‍സിന്റെ നായകന്‍ റിഷഭ് പന്ത്.

'സണ്‍റൈസേഴ്‌സിനെ 220 മുതല്‍ 230 റണ്‍സിലൊതുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് വിജയിക്കാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറം റണ്‍സ് വഴങ്ങേണ്ടിവന്നു. നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ 260 മുതല്‍ 270 വരെ റണ്‍സ് ഉണ്ടെങ്കില്‍ അത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും', മത്സരശേഷം സംസാരിക്കുകയായിരുന്നു പന്ത്.

സണ്‍റൈസേഴ്‌സിന്റെ പവര്‍പ്ലേയാണ് മത്സരത്തെ ഞങ്ങളില്‍ നിന്ന് അകറ്റിയതെന്നും സമ്മതിച്ചു. 'പവര്‍പ്ലേയുടെ ഉള്ളില്‍ തന്നെ ഹൈദരാബാദിന് 120-130 റണ്‍സ് നേടാനായി. പിന്നീടങ്ങോട്ട് ഞങ്ങള്‍ പിടിച്ചുനില്‍ക്കേണ്ടിവന്നു. പവര്‍പ്ലേയായിരുന്നു ഇരുടീമുകളുടെയും ഇന്നിങ്‌സുകളിലെ വ്യത്യാസം. തീര്‍ച്ചയായും ഞങ്ങള്‍ മടങ്ങിയെത്തും', ഡല്‍ഹി ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com