ഹൈദരാബാദിനെ വിറപ്പിച്ച അതിവേഗ അര്‍ദ്ധ സെഞ്ച്വറി; ജെയ്ക് ഫ്രേസറിനെ അഭിനന്ദിച്ച് റിഷഭ് പന്ത്

വെറും 15 പന്തിലാണ് ഫ്രേസര്‍ അര്‍ദ്ധ സെഞ്ച്വറിയിലെത്തിയത്
ഹൈദരാബാദിനെ വിറപ്പിച്ച അതിവേഗ അര്‍ദ്ധ സെഞ്ച്വറി; ജെയ്ക് ഫ്രേസറിനെ അഭിനന്ദിച്ച് റിഷഭ് പന്ത്

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സ് താരം ജെയ്ക് ഫ്രേസറിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ച് ക്യാപ്റ്റന്‍ റിഷഭ് പന്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹി പരാജയം വഴങ്ങിയെങ്കിലും ജെയ്ക് ഫ്രേസര്‍ വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചു. വണ്‍ ഡൗണായി എത്തി 18 പന്തില്‍ നിന്ന് ഏഴ് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 65 റണ്‍സാണ് ഈ ഓസ്‌ട്രേലിയന്‍ താരം അടിച്ചുകൂട്ടിയത്.

വെറും 15 പന്തിലാണ് ഫ്രേസര്‍ അര്‍ദ്ധ സെഞ്ച്വറിയിലെത്തിയത്. ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടി ടീമിനെ ജയത്തിലേക്ക് നയിക്കുമെന്ന പ്രതീതി ജനിപ്പിച്ച ശേഷമാണ് ഫ്രേസര്‍ മടങ്ങിയത്. ഇപ്പോള്‍ താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനെ അഭിനന്ദിക്കുകയാണ് ക്യാപ്റ്റന്‍ റിഷഭ് പന്ത്.

ഹൈദരാബാദിനെ വിറപ്പിച്ച അതിവേഗ അര്‍ദ്ധ സെഞ്ച്വറി; ജെയ്ക് ഫ്രേസറിനെ അഭിനന്ദിച്ച് റിഷഭ് പന്ത്
'ഹെഡ് ടീമിലുള്ളത് ഞങ്ങളുടെ ഭാഗ്യമാണ്'; താന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണെന്ന് അഭിഷേക് ശര്‍മ്മ

'ജെയ്ക് ഫ്രേസര്‍ അസാധാരണ ബാറ്റിങ്ങാണ് കാഴ്ച വെച്ചത്. ടീമിനെ മികച്ച നിലയിലെത്തിക്കാനും സഹായിച്ചു. ഏറ്റവും പ്രയാസമേറിയ സമയത്ത് ഒരു ടീമായി ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. അതാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതും. അടുത്ത മത്സരത്തിലേക്ക് പോകുന്നതിന് മുന്‍പ് ടീമില്‍ മെച്ചപ്പെടാനുള്ളത് നോക്കുക', പന്ത് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com