ഇത് എങ്ങനെയാണ് സംഭവിക്കുന്നത് ? കടുത്ത നിരാശയോടെ കോഹ്‌ലി പുറത്തേക്ക്

തേർഡ് അമ്പയറും ഔട്ട് വിധിച്ചതോടെ കോഹ്‌ലിക്ക് മടങ്ങുക മാത്രമായിരുന്നു മാർ​ഗം.
ഇത് എങ്ങനെയാണ് സംഭവിക്കുന്നത് ? കടുത്ത നിരാശയോടെ കോഹ്‌ലി പുറത്തേക്ക്

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്തയ്ക്കെതിരെ ബെം​ഗളൂരു താരം വിരാട് കോഹ്‌ലി പുറത്തായി. ഏഴ് പന്തിൽ ഒരു ഫോറും രണ്ട് സിക്സും സഹിതം 18 റൺസുമായാണ് താരം പുറത്തായത്. നന്നായി കളിച്ചുവന്ന കോഹ്‌ലിയുടെ വിക്കറ്റ് റോയൽ ചലഞ്ചേഴ്സ് ആരാധകരെ അത്ഭുതപ്പെടുത്തി.

ഹർഷിത് റാണയുടെ പന്ത് ഒരു ഫുൾഡോസ് ആയാണ് കോഹ്‌ലിക്ക് ലഭിച്ചത്. നോബോൾ എന്ന് കരുതി പന്ത് തട്ടിയിടാൻ താരം ശ്രമിച്ചു. പക്ഷേ ബാറ്റിൽ കൊണ്ട് ഉയർന്ന പന്ത് ഹർഷിത് റാണയുടെ കൈകളിലെത്തി. അമ്പയർ നോബോൾ വിളിക്കാതിരുന്നതോടെ കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടു. എന്നാൽ‌ റിവ്യൂവിലും പന്ത് സ്റ്റമ്പിന് മുകളിൽ പോകില്ലെന്നായുന്നു ​ഗ്രാഫിക്സിൽ തെളിഞ്ഞത്.

ഇത് എങ്ങനെയാണ് സംഭവിക്കുന്നത് ? കടുത്ത നിരാശയോടെ കോഹ്‌ലി പുറത്തേക്ക്
ബാറ്റർമാർ സ്പോൺസർഷിപ്പുകൾ വിജയിക്കും, ബൗളർമാർ ചാമ്പ്യൻഷിപ്പുകളും: ഭുവന്വേശർ കുമാർ

തേർഡ് അമ്പയറും ഔട്ട് വിധിച്ചതോടെ കോഹ്‌ലിക്ക് മടങ്ങുക മാത്രമായിരുന്നു മാർ​ഗം. അമ്പയർ സംഘത്തോട് ക്ഷുഭിതനായി കടുത്ത നിരാശയോടെ താരം ഡ​ഗ് ഔട്ടിലേക്ക് മടങ്ങി. ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിയും കോഹ്‌ലിയുടെ വിക്കറ്റിൽ നിരാശനായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com