കൊൽക്കത്തയിൽ എനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവം: റോബിൻ ഉത്തപ്പ

ആ സീസണിലെ കൂടുതൽ കാര്യങ്ങൾ ഓർക്കാൻ ഇഷ്ടപെടുന്നില്ലെന്നും റോബിൻ‌ ഉത്തപ്പ
കൊൽക്കത്തയിൽ എനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവം: റോബിൻ ഉത്തപ്പ

കൊൽ‌ക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമുള്ള അനുഭവങ്ങൾ തുറന്നുപറഞ്ഞ് മുൻ താരം റോബിൻ ഉത്തപ്പ. 2014 മുതൽ 2019 വരെ കൊൽക്കത്തയുടെ താരമായിരുന്നു റോബിൻ ഉത്തപ്പ. 2019ലെ സീസണിൽ താരം മോശം പ്രകടനമായിരുന്നു നടത്തിയത്. ഇതിന് കൊൽക്കത്തയുടെ ആരാധകരാൽ ഏറെ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്നാണ് ഉത്തപ്പയുടെ വെളിപ്പെടുത്തൽ.

ആ വർഷത്തെ തന്റെ പ്രകടനം മോശമായിരുന്നു. എന്നാൽ എത്ര മോശം പ്രകടനമായാലും ഈ രീതിയിൽ വിമർശിക്കപ്പെടാൻ പാടില്ല. കൊൽക്കത്തയ്ക്കൊപ്പമുള്ള തന്റെ അവസാന ദിനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. താൻ ഒരു മോശം താരമെന്ന് വിലയിരുത്തപ്പെട്ടു. രണ്ട് മൂന്ന് മാസത്തേയ്ക്ക് സമൂഹമാധ്യമങ്ങൾ ഓഫ് ചെയ്യേണ്ട അവസ്ഥ വന്നുവെന്നും ഉത്തപ്പ പ്രതികരിച്ചു.

കൊൽക്കത്തയിൽ എനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവം: റോബിൻ ഉത്തപ്പ
ഐസിസി നോബോൾ നിയമം ഇങ്ങനെ; കോഹ്‌ലി പുറത്തായതിന് കാരണം ഇതാണ്

തനിക്ക് ഉത്‌ക്കണ്‌ഠയും മനോവിഷമവും ഈ സമയത്തുണ്ടായി. തനിക്ക് ഭാര്യയും ഒരു വയസുള്ള കുഞ്ഞും ഉണ്ടായിരുന്നു. അന്ന് കുടുംബത്തോടൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ശ്രമിച്ചു. ജീവിതത്തിൽ മോശം സമയം ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാൽ ഒന്നോ രണ്ടോ മോശം ദിവസങ്ങൾ‌ ജീവിതത്തെ നിർണയിക്കുന്നതല്ല. ആ സീസണിലെ കൂടുതൽ കാര്യങ്ങൾ ഓർക്കാൻ ഇഷ്ടപെടുന്നില്ലെന്നും റോബിൻ‌ ഉത്തപ്പ വ്യക്തമാക്കി.

കൊൽക്കത്തയിൽ എനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവം: റോബിൻ ഉത്തപ്പ
ഇത് എങ്ങനെയാണ് സംഭവിക്കുന്നത് ? കടുത്ത നിരാശയോടെ കോഹ്‌ലി പുറത്തേക്ക്

2019 സീസണിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ട് കൊൽക്കത്ത പുറത്തായിരുന്നു. അനായാസം വിജയിക്കേണ്ട മത്സരം റോബിൻ ഉത്തപ്പയുടെ മോശം പ്രകടനത്തിലാണ് പരാജയപ്പെട്ടത്. 47 പന്തിൽ 40 റൺസാണ് താരം ആ മത്സരത്തിൽ സ്കോർ ചെയ്തത്. ഈ ഇന്നിം​ഗ്സിൽ ഉത്തപ്പയ്ക്ക് കടുത്ത വിമർശനം ഏൽക്കേണ്ടി വന്നിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ മോശം ദിനമെന്ന് ഉത്തപ്പ പുറത്ത് പറഞ്ഞത് ഈ മത്സരത്തെപ്പറ്റിയാവുമെന്നാണ് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com