കോഹ്‌ലിയും ഗംഭീറും സംസാരിച്ചതെന്ത്? സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവം

​ഗംഭീർ-കോഹ്‌ലി തർക്കങ്ങൾ ഇനിയുണ്ടാകരുതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആ​ഗ്രഹം
കോഹ്‌ലിയും ഗംഭീറും സംസാരിച്ചതെന്ത്? സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവം

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും വീണ്ടും നേർക്കുനേർ വരികയാണ്. നാളെ 3.30ന് കൊൽക്കത്തയുടെ തട്ടകത്തിലാണ് മത്സരം. ഇരുടീമുകളും ഈഡൻ ​ഗാർഡനിൽ പരിശീലനത്തിലാണ്. ഇതിനിടെ ​​ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും തമ്മിലുള്ള ഒരു സംസാരമാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

ഇരുവരുടെയും സംഭാഷണ രം​ഗങ്ങൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇവർ തമ്മിൽ എന്താണ് സംസാരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. എന്തായാലും ​ഗംഭീറും കോഹ്‌ലിയും തമ്മിൽ വീണ്ടുമൊരു പ്രശ്നത്തിലേക്ക് അല്ലെന്നാണ് ഇതിൽ നിന്ന് കിട്ടുന്ന സൂചന.

കോഹ്‌ലിയും ഗംഭീറും സംസാരിച്ചതെന്ത്? സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവം
മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി; ടിം ഡേവിഡിനും കീറോൺ പൊള്ളാർഡിനും പിഴ

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബെം​ഗളൂരുവിൽ വെച്ച് റോയൽ ചലഞ്ചേഴ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം നടന്നിരുന്നു. ഈ മത്സരത്തിനിടെ 10 വർഷമായുള്ള ​ഗംഭീർ-കോഹ്‌ലി സൗന്ദര്യ പിണക്കത്തിന് അവസാനമായിരുന്നു. ഇതൊരിക്കൽ‌ കൂടി ആവർത്തിക്കരുതെന്നാണ് ക്രിക്കറ്റ് ആരാധകർക്കിടയിലെ ആഗ്രഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com