മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി; ടിം ഡേവിഡിനും കീറോൺ പൊള്ളാർഡിനും പിഴ

കുറഞ്ഞ ഓവർ നിരക്കിന് ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് പിഴ ലഭിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി
മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി; ടിം ഡേവിഡിനും കീറോൺ പൊള്ളാർഡിനും പിഴ

മുംബൈ: കുറഞ്ഞ ഓവർ നിരക്കിന് ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് പിഴ ലഭിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. ഇത്തവണ മധ്യനിര ബാറ്റർ ടിം ഡേവിഡിനും ബാറ്റിങ് പരിശീലകന്‍ കിറോണ്‍ പൊള്ളാര്‍ഡിനുമാണ് പിഴ ലഭിച്ചിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ റിവ്യൂ നൽകാൻ ഡ​ഗ് ഔട്ടിൽ നിന്ന് നിർദ്ദേശം നൽകിയതിനാണ് ഇരുവർക്കും പിഴ വിധിച്ചിരിക്കുന്നത്. മുംബൈ ബാറ്റിം​ഗിന്റെ 15-ാം ഓവറിൽ അർഷ്ദീപ് സിം​ഗിന്റെ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. എന്നാൽ അമ്പയർ വൈഡ് അനുവദിച്ചില്ല. ഈ സമയം മുംബൈ ഡ​ഗ് ഔട്ടിൽ നിന്നും റിവ്യൂവിന് പോകാൻ ആവശ്യം ഉയർന്നു.

മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി; ടിം ഡേവിഡിനും കീറോൺ പൊള്ളാർഡിനും പിഴ
നന്നായി കളിച്ചിട്ടും ടീമിന് പുറത്താക്കി; ഇപ്പോള്‍ ഐപിഎല്ലിലെ വെടിക്കെട്ട് താരം

ടിം ഡേവിഡ്, കീറോൺ പൊള്ളാർഡ് എന്നിവരാണ് റിവ്യൂ നൽകാൻ ആവശ്യം ഉന്നയിച്ചത്. പിന്നാലെ സൂര്യകുമാർ യാദവ് റിവ്യൂ ആവശ്യപ്പെടുകയും ചെയ്തു. മുംബൈയ്ക്ക് അനുകൂലമായി മൂന്നാം അമ്പയർ വൈഡും അനുവദിച്ചു. ഡ്രെസ്സിം​ഗ് റൂമിൽ നിന്നുള്ള നിർദ്ദേശം വന്നതിനാൽ റിവ്യൂ അനുവദിക്കരുതെന്ന് പഞ്ചാബ് നായകൻ സാം കരൺ ആവശ്യപ്പെട്ടു. എന്നാൽ അമ്പയർ സാം കരണിന്റെ ആവശ്യം തള്ളി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com