പവർപ്ലേയിൽ ചരിത്രം സൃഷ്ടിച്ച് സൺറൈസേഴ്സ്; തകർന്നത് കൊൽക്കത്തയുടെ റെക്കോർഡ്

പവർപ്ലേയിൽ ചരിത്രം സൃഷ്ടിച്ച് സൺറൈസേഴ്സ്; തകർന്നത് കൊൽക്കത്തയുടെ റെക്കോർഡ്

പഞ്ചാബിനെതിരെ ചെന്നൈ നേടിയ രണ്ടിന് 100 റൺസാണ് പവർപ്ലേയിലെ മൂന്നാമത്തെ ഉയർന്ന സ്കോർ.

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിൽ വെടിക്കെട്ട് നടത്തുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ദൗത്യം. സീസണിൽ മൂന്നാം തവണയാണ് സൺറൈസേഴ്സ് 200 റൺസ് കടക്കുന്നത്. പക്ഷേ ഇത്തവണ ഹൈദരാബാദ് ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിയില്ല. എങ്കിലും ചില റെക്കോർഡുകൾ ഈ മത്സരത്തിൽ തകർന്നുവീണു.

പവർപ്ലേയിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് സൺറൈസേഴ്സ് അടിച്ചെടുത്തത്. ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 125 റൺസ് അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും കൂട്ടിച്ചേർത്തു. ഏഴ് വർ‌ഷം പഴക്കമുള്ള കൊൽക്കത്തയുടെ റെക്കോർഡാണ് തകർന്ന് വീണത്. 2017ൽ റോയൽ ചലഞ്ചേഴ്സിനെതിരെ ആറോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസ് കൊൽക്കത്ത അടിച്ചിരുന്നു.

പവർപ്ലേയിൽ ചരിത്രം സൃഷ്ടിച്ച് സൺറൈസേഴ്സ്; തകർന്നത് കൊൽക്കത്തയുടെ റെക്കോർഡ്
വിസ്മയം വിസ്ഫോടനം, പിടിച്ചുകെട്ടി കുൽദീപ്; ഹൈദരാബാദിന് മികച്ച സ്കോർ

2014ൽ പഞ്ചാബിനെതിരെ ചെന്നൈ നേടിയ രണ്ടിന് 100 റൺസാണ് പവർപ്ലേയിലെ മൂന്നാമത്തെ ഉയർന്ന സ്കോർ. 2015ൽ മുംബൈയ്ക്കെതിരെ ചെന്നൈ ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 90 റൺസെടുത്തിരുന്നു. ഈ സീസണിൽ ഡൽഹിക്കെതിരെ ഒരു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുത്ത് കൊൽക്കത്തയ്ക്കും വീണ്ടും ഈ പട്ടികയിൽ ഇടം ഉണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com