പേസറല്ല, ലെ​ഗ് സ്പിന്നർ; പൊള്ളാർഡിനെതിരെ ബുംറയുടെ ബൗളിം​ഗ്

ഇനി ആവശ്യമുള്ളപ്പോൾ സ്പിൻ ആക്രമണത്തിനും മുംബൈ ബുംറയെ ഉപയോ​ഗിച്ചേക്കും.
പേസറല്ല, ലെ​ഗ് സ്പിന്നർ; പൊള്ളാർഡിനെതിരെ ബുംറയുടെ ബൗളിം​ഗ്

മുംബൈ: ലോകക്രിക്കറ്റിൽ ഈ തലമുറയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമാവും ഉണ്ടാകുക. ഇന്ത്യയുടെ ജസ്പ്രീത് ബുംറ. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ 13 വിക്കറ്റുകളുമായി താരം പർപ്പിൾ ക്യാപ് തലയിൽ വെച്ചിരിക്കുകയാണ്. എന്നാൽ പരിശീലനത്തിനിടെ ലെ​ഗ് സ്പിന്നിലും തനിക്ക് വശമുണ്ടെന്ന് അറിയിക്കുകയാണ് സൂപ്പർ പേസർ.

മുംബൈ ഇന്ത്യൻസിന്റെ മുൻ വെടിക്കെട്ട് താരം കീറോൺ പൊള്ളാർഡിനെതിരെയാണ് ബുംറയുടെ ലെ​ഗ് സ്പിൻ. ബുംറ എറിഞ്ഞ ആദ്യ പന്തിൽ പൊള്ളാർഡ് ഒരു ഡ്രൈവിന് ശ്രമിച്ചു. എന്നാൽ രണ്ടാം പന്തിൽ‌ ബുംറയുടെ പന്ത് നേരിടാനാകാതെ പൊള്ളാർഡ് ബുദ്ധിമുട്ടി. പക്ഷേ മൂന്നാം പന്തിൽ ആ വെടിക്കെട്ട് താരം തനി സ്വരൂപം കാണിച്ചു.

പേസറല്ല, ലെ​ഗ് സ്പിന്നർ; പൊള്ളാർഡിനെതിരെ ബുംറയുടെ ബൗളിം​ഗ്
പ്രതിസന്ധി, കഠിനാദ്ധ്വാനം... ഈ വാക്കുകൾ എന്റെ ജീവിതത്തിലില്ല: വിരാട് കോഹ്‌ലി

ഈ പന്ത് സിക്സിലേക്ക് പോയെന്ന് ബുംറ സി​ഗ്നൽ ചെയ്തു. സീസണിൽ മുംബൈ ഇന്ത്യൻസിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് ബുംറ. 13 വിക്കറ്റുകളുമായി ഇപ്പോൾ പർപ്പിൾ ക്യാപ്പ് താരത്തിന് സ്വന്തമാണ്. ഇനി ആവശ്യമുള്ളപ്പോൾ സ്പിൻ ആക്രമണത്തിനും മുംബൈ ബുംറയെ ഉപയോ​ഗിച്ചേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com