പ്രതിസന്ധി, കഠിനാദ്ധ്വാനം... ഈ വാക്കുകൾ എന്റെ ജീവിതത്തിലില്ല: വിരാട് കോഹ്‌ലി

'ഞാൻ ഇപ്പോൾ സവിശേഷാധികാരം ലഭിക്കുന്ന ഒരു സ്ഥാനത്തെത്തി.'
പ്രതിസന്ധി, കഠിനാദ്ധ്വാനം... ഈ വാക്കുകൾ എന്റെ ജീവിതത്തിലില്ല: വിരാട് കോഹ്‌ലി

കൊൽക്കത്ത: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററാണ് വിരാട് കോഹ്‌ലി. പ്രതിസന്ധികളിൽ കഠിനാദ്ധ്വാനം ചെയ്താണ് കോഹ്‌ലി ലോകോത്തര താരമായത്. എന്നാൽ ജീവിതത്തിൽ ഒരിക്കലും പ്രതിസന്ധി, കഠിനാദ്ധ്വാനം എന്നീ വാക്കുകൾ ഉപയോ​ഗിക്കില്ലെന്നാണ് സൂപ്പർ താരത്തിന്റെ നിലപാട്. ഇതിനുള്ള കാരണവും ഇതിഹാസ താരം തുറന്നുപറഞ്ഞു.

ഒരു ദിവസം രണ്ട് സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ കഴിയാത്ത ആളുകൾ ഇവിടെയുണ്ട്. അവരാണ് യഥാർത്ഥത്തിൽ പ്രതിസന്ധി അനുഭവിക്കുന്നത്. നമ്മുടെ പ്രശ്നങ്ങൾ എല്ലാവരോടും പറയാം. അത് മറ്റുള്ളവരിൽ സഹതാപം ഉണ്ടാക്കും. ഒരു ദിവസം താൻ ജിമ്മിൽ പോയില്ലെങ്കിൽ ആരും ഒന്നും ചോദിക്കില്ല. പക്ഷേ തന്റെ കുടുംബത്തോട് തനിക്ക് കടപ്പാടുണ്ടെന്ന് കോഹ്‌ലി ഓർമ്മിപ്പിച്ചു.

പ്രതിസന്ധി, കഠിനാദ്ധ്വാനം... ഈ വാക്കുകൾ എന്റെ ജീവിതത്തിലില്ല: വിരാട് കോഹ്‌ലി
കോഹ്‌ലിയും ഗംഭീറും സംസാരിച്ചതെന്ത്? സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവം

'ഞാൻ ഇപ്പോൾ സവിശേഷാധികാരം ലഭിക്കുന്ന ഒരു സ്ഥാനത്തെത്തി. ഞാൻ ഒരു വിനോദത്തിന്റെ ഭാ​ഗമാണ്. അതെന്റെ ജോലിയാണ്. എന്നാൽ‌ ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നത് ഞാനല്ല. ഒരിക്കലും ഒരു വീട് സ്വന്തമായിട്ടില്ലാത്ത ഒരാളുമായി എന്റെ ക്രിക്കറ്റ് കളിയിലെ മോശം പ്രകടനത്തെ താരതമ്യപ്പെടുത്താൻ സാധിക്കില്ല.' വിരാട് കോഹ്‌ലി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com