ഹാർദ്ദിക്കിനെ അവഗണിച്ചു; രോഹിതിനെ അനുസരിച്ച് ആകാശ് മദ്‌വാള്‍

അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ മുംബൈ വിജയം സ്വന്തമാക്കി.
ഹാർദ്ദിക്കിനെ അവഗണിച്ചു; രോഹിതിനെ അനുസരിച്ച് ആകാശ് മദ്‌വാള്‍

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ആവേശ ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. അവസാന ഓവറിൽ 11 റൺസ് കൂടെ നേടിയാൽ പഞ്ചാബിന് വിജയിക്കാൻ കഴിയുമായിരുന്നു. നിർണായക ഓവറിൽ ആകാശ് മദ്‌വാള്‍ പന്തെറിയാനെത്തി. മദ്‌വാളിന് നിർദ്ദേശങ്ങളുമായി മുംബൈ മുൻ നായകൻ രോഹിത് ശർമ്മയും ഹാർദ്ദിക്ക് പാണ്ഡ്യയുമെത്തി.

മുൻ നായകൻ രോഹിത് ശർമ്മയുടെ നിർദ്ദേശങ്ങളാണ് മദ്‌വാൾ ശ്രദ്ധിച്ചത്. ഹാർദ്ദിക്ക് പാണ്ഡ്യയുടെ മുഖത്തേയ്ക്ക് പോലും നോക്കാതെ നിൽക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി. രോഹിത് ശർമ്മയുടെ തന്ത്രങ്ങളാണ് മുംബൈ വിജയത്തിൽ നിർണായകമായതെന്നും ആരാധകർ പറയുന്നു.

ഹാർദ്ദിക്കിനെ അവഗണിച്ചു; രോഹിതിനെ അനുസരിച്ച് ആകാശ് മദ്‌വാള്‍
'ക്യാപ്റ്റാ അവർ നന്നായി കളിക്കുന്നു, ബുംറയെ വിളിക്ക്, വിക്കറ്റ് വരട്ടെ'; ആരാധകർ

അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ മുംബൈ വിജയം സ്വന്തമാക്കി. ക​ഗീസോ റബാഡെ റൺഔട്ടായതോടെയാണ് മുംബൈ ഒമ്പത് റൺസിന്റെ ആവേശ വിജയം സ്വന്തമാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com