എവിടെടാ ടോസിൽ കൃത്രിമത്വം?; കോയിൻ സൂം ചെയ്ത് കാണിച്ച് മറുപടി

മുംബൈയ്ക്ക് അനുകൂലമായി ടോസ് മാറ്റിയെന്നായിരുന്നു ആരോപണം.
എവിടെടാ ടോസിൽ കൃത്രിമത്വം?; കോയിൻ സൂം ചെയ്ത് കാണിച്ച് മറുപടി

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ടോസിൽ കൃത്രിമത്വം ഇല്ലെന്ന് തെളിയിക്കാൻ അധികൃതർ. കോയിൻ ടോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സൂം ചെയ്ത് കാണിച്ചാണ് ഐപിഎൽ അധികൃതർ ആരോപണങ്ങൾ തള്ളിയത്. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ടോസിൽ കൃത്രിമത്വം എന്ന ആരോപണം ഉയർന്നുവന്നത്.

കോയിൻ നിലത്തുനിന്നെടുത്ത ജവഹർലാൽ ശ്രീനാഥ് മുംബൈയ്ക്ക് അനുകൂലമായി ടോസ് മാറ്റിയെന്നായിരുന്നു ആരോപണം. എന്നാൽ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ടോസിൽ ഒരു കൃത്രിമത്വവും നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന കൂടുതൽ അടുത്ത ദൃശ്യങ്ങൾ ആരാധകർ പങ്കുവെച്ചു.

എവിടെടാ ടോസിൽ കൃത്രിമത്വം?; കോയിൻ സൂം ചെയ്ത് കാണിച്ച് മറുപടി
ഹാർദ്ദിക്കിനെ അവഗണിച്ചു; രോഹിതിനെ അനുസരിച്ച് ആകാശ് മദ്‌വാള്‍

കഴിഞ്ഞ ദിവസം സൺറൈസേഴ്സിനെതിരായ മത്സരത്തിനിടെ ബെം​ഗളൂരു നായകൻ ഫാഫ് ഡു പ്ലെസിയുടെ ചില ആം​ഗ്യങ്ങൾ സംഭവം വീണ്ടും വിവാദമാക്കി. ഡു പ്ലെസി ടോസിലെ കൃത്രിമത്വം സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസിനോട് വിശദീകരിച്ചുവെന്നായിരുന്നു ക്രിക്കറ്റ് ആരാധകരുടെ വാദം. ഇതിന് പിന്നാലെയാണ് കൃത്രിമത്വം ഇല്ലെന്ന് തെളിയിക്കാൻ അധികൃതർ തന്നെ നേരിട്ടെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com