'എനിക്ക് റിഷഭ് പന്തിനെ ടീമിൽ വേണം'; കാരണം പറഞ്ഞ് രോഹിത് ശർമ്മ

'ചെറുപ്പം മുതൽ താൻ കാണുന്ന താരമാണ് റിഷഭ് പന്ത്.'
'എനിക്ക് റിഷഭ് പന്തിനെ ടീമിൽ വേണം'; കാരണം പറഞ്ഞ് രോഹിത് ശർമ്മ

മുംബൈ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ ടീമിനെപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. 15 അം​ഗ ടീമിലേക്ക് ഇടം പിടിക്കാൻ കാത്തിരിക്കുന്നത് നൂറ് കണക്കിന് യുവതാരങ്ങളാണ്. ഇതിൽ ആര് ടീമിൽ ഇടം പിടിക്കുമെന്ന് അറിയാൻ ഇനിയും രണ്ടാഴ്ച കൂടി കാത്തിരിക്കണം. അതിനിടെ ആദം ​ഗിൽക്രിസ്റ്റ്, മെെക്കൽ വോൺ എന്നിവരുമായി രോഹിത് ശർമ്മ ഒരു സംഭാഷണം നടത്തി.

ഇം​ഗ്ലീഷ് മുൻ നായകൻ രസകരമായ ഒരു ചോദ്യം ഇന്ത്യൻ നായകനോട് ചോദിച്ചു. ഇന്ത്യൻ ടീമിനെ രസിപ്പിക്കാൻ താങ്കൾ ഏത് താരത്തെ ടീമിലെടുക്കുമെന്നായിരുന്നു മൈക്കൽ വോണിന്റെ ചോദ്യം. എന്റർടൈൻമെന്റ് ആണ് ലക്ഷ്യമെങ്കിൽ താൻ തിരഞ്ഞെടുക്കുക റിഷഭ് പന്തിനെയെന്നാണ് രോഹിത് മറുപടി നൽകിയത്.

'എനിക്ക് റിഷഭ് പന്തിനെ ടീമിൽ വേണം'; കാരണം പറഞ്ഞ് രോഹിത് ശർമ്മ
'ഞാൻ ആരെയും കണ്ടിട്ടില്ല'; ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് തള്ളി രോഹിത് ശർമ്മ

എല്ലാ താരങ്ങൾക്കും തമാശകൾ പറയാനും രസിപ്പിക്കാനും സാധിക്കും. എന്നാൽ തന്നെ ഏറെ ചിരിപ്പിച്ചിട്ടുള്ള താരം റിഷഭ് പന്താണ്. ചെറുപ്പം മുതൽ താൻ കാണുന്ന താരമാണ് റിഷഭ് പന്ത്. ഒന്നര വർഷമായി പന്ത് കളത്തിൽ ഇല്ലാത്തത് തന്നെ ഏറെ വിഷമിപ്പിച്ചു. സ്റ്റമ്പിന് പിന്നിലെ പന്തിന്റെ വാക്കുകൾ തന്നെ ഏറെ ചിരിപ്പിക്കും. ഈ കാരണത്താൽ തന്നെ പന്തിനെ തനിക്ക് ഏറെ ഇഷ്ടമെന്നും രോഹിത് ശർമ്മ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com