'ഞാൻ ആരെയും കണ്ടിട്ടില്ല'; ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് തള്ളി രോഹിത് ശർമ്മ

'കഴിഞ്ഞ ആഴ്ച ദ്രാവിഡ് മുംബൈയിലുണ്ടായിരുന്നു.'
'ഞാൻ ആരെയും കണ്ടിട്ടില്ല'; ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് തള്ളി രോഹിത് ശർമ്മ

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പിനായി രാഹുൽ ദ്രാവിഡ്, അജിത് അ​ഗാർക്കർ എന്നിവരുമായി സംസാരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി രോഹിത് ശർമ്മ. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇത്തരത്തിലുള്ള വാദങ്ങൾ വിശ്വസിക്കരുതെന്ന് രോഹിത് ശർമ്മ ആവശ്യപ്പെട്ടു. ആദം ഗിൽക്രിസ്റ്റ്, മെെക്കൽ വോൺ എന്നിവരുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യൻ നായകന്റെ വെളിപ്പെടുത്തൽ.

അജിത് അ​ഗാർക്കർ ദുബായിലാണ്. അവിടെ ​ഗോൾഫ് കളിക്കുന്നുണ്ട്. രാഹുൽ ദ്രാവിഡ് തന്റെ മകനൊപ്പം ബെംഗളൂരുവിലാണ്. കഴിഞ്ഞ ആഴ്ച ദ്രാവിഡ് മുംബൈയിലുണ്ടായിരുന്നു. ഞങ്ങളാരും പരസ്പരം കണ്ടിട്ടില്ല. താൻ അ​ഗാർക്കറിനെയോ ദ്രാവിഡിനെയോ ബിസിസിഐയിൽ ആരെയെങ്കിലും കണ്ടുവെന്ന് പറഞ്ഞാൽ പിന്നെ വാർത്തകൾ പുറത്തുവരും. അവയെല്ലാം വ്യാജ വാർത്തകളുമാണെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

'ഞാൻ ആരെയും കണ്ടിട്ടില്ല'; ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് തള്ളി രോഹിത് ശർമ്മ
'ലോകകപ്പിൽ എന്റെ റോൾ എന്ത്?'; ബിസിസിഐയോട് വിരാട് കോഹ്‌ലി

ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമ്മ-വിരാട് കോഹ്‌ലി സഖ്യം ഇന്ത്യൻ ടീമിന്റെ ഓപ്പണർ ആകുമെന്നാണ് ഒരു റിപ്പോർട്ട് പുറത്തുവന്നത്. ദെയ്നിക് ജാഗരനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ശിവം ദൂബെയെ പരി​ഗണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com