ഹിറ്റ്മാന്‍@ 250*; ഐപിഎല്ലില്‍ ചരിത്രം കുറിച്ച് മുംബൈയുടെ മുന്‍ നായകന്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി ഓപ്പണിങ്ങിന് ഇറങ്ങിയതോടെയാണ് ഹിറ്റ്മാന്‍ നാഴികകല്ല് പിന്നിട്ടത്
ഹിറ്റ്മാന്‍@ 250*; ഐപിഎല്ലില്‍ ചരിത്രം കുറിച്ച് മുംബൈയുടെ മുന്‍ നായകന്‍

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്റെ 250-ാമത് ഐപിഎല്‍ മത്സരമാണ് ഇന്ന് നടക്കുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി ഓപ്പണിങ്ങിന് ഇറങ്ങിയതോടെയാണ് ഹിറ്റ്മാന്‍ നാഴികകല്ല് പിന്നിട്ടത്.

ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമാണ് രോഹിത് ശര്‍മ്മ. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി മാത്രമാണ് ഇതിന് മുന്‍പ് 250 മത്സരങ്ങള്‍ പിന്നിട്ടത്. ധോണി 256 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചത്. 249 മത്സരങ്ങള്‍ പിന്നിട്ട ദിനേശ് കാര്‍ത്തിക്കാണ് രോഹിത്തിന് തൊട്ടുപിന്നിലുള്ളത്.

ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു രോഹിത്. രണ്ടാം സീസണില്‍ തന്നെ ഡെക്കാന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ടീമിനെ കിരീടത്തിലേക്കും നയിച്ചു. തൊട്ടടുത്ത സീസണില്‍ ടീം സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.

ഹിറ്റ്മാന്‍@ 250*; ഐപിഎല്ലില്‍ ചരിത്രം കുറിച്ച് മുംബൈയുടെ മുന്‍ നായകന്‍
പഞ്ചാബിന് ടോസ്, മുംബൈ ബാറ്റിങ്ങിനിറങ്ങും; കരിയറിലെ നാഴികകല്ല് പിന്നിടാന്‍ രോഹിത് ശര്‍മ്മ

ഡെക്കാന്‍ ചാര്‍ജേഴ്സില്‍ നിന്ന് 2011ലാണ് മുംബൈ ഇന്ത്യന്‍സിലെത്തുന്നത്. 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തെത്തിയ രോഹിത് ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം നേടിക്കൊടുത്തു. പിന്നീട് 2015, 2017, 2019, 2020 സീസണിലും ഹിറ്റ്മാന്റെ കീഴില്‍ മുംബൈ കിരീടം ചൂടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com