പഞ്ചാബിന് ടോസ്, മുംബൈ ബാറ്റിങ്ങിനിറങ്ങും; കരിയറിലെ നാഴികകല്ല് പിന്നിടാന്‍ രോഹിത് ശര്‍മ്മ

പഞ്ചാബിന്റെ തട്ടകമായ മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം
പഞ്ചാബിന് ടോസ്, മുംബൈ ബാറ്റിങ്ങിനിറങ്ങും; കരിയറിലെ നാഴികകല്ല് പിന്നിടാന്‍ രോഹിത് ശര്‍മ്മ

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ബൗളിങ് തിരഞ്ഞെടുത്തു. പഞ്ചാബിന്റെ തട്ടകമായ മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

പഞ്ചാബ് നിരയില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് പകരം റിലീ റൂസ്സോ ടീമിലെത്തി. അതേസമയം മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ്മയുടെ 250-ാമത് ഐപിഎല്‍ മത്സരമാണിത്. ടീമിന്‍റെ മുന്‍ നായകന്‍റെ കരിയറിലെ സുപ്രധാന നാഴികകല്ലായ മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്.

പഞ്ചാബ് കിങ്സ്: റിലീ റൂസോ, പ്രഭ്സിമ്രാൻ സിങ്, സാം കറൻ (ക്യാപ്റ്റന്‍), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റൺ, ശശാങ്ക് സിങ്, അശുതോഷ് ശർമ്മ, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, കഗിസോ റബാദ, അർഷ്ദീപ് സിങ്.

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, മുഹമ്മദ് നബി, ജെറാൾഡ് കോട്സി, ശ്രേയസ് ഗോപാൽ, ജസ്പ്രീത് ബുംറ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com