മുംബൈയെ വിറപ്പിച്ച് അശുതോഷും പഞ്ചാബും കീഴടങ്ങി; മൊഹാലിയില്‍ വിജയം ഹാര്‍ദ്ദിക്കിനൊപ്പം

മുംബൈയ്ക്ക് വേണ്ടി ജെറാള്‍ഡ് കോട്‌സിയും ജസ്പ്രീത് ബുംറയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി
മുംബൈയെ വിറപ്പിച്ച് അശുതോഷും പഞ്ചാബും കീഴടങ്ങി; മൊഹാലിയില്‍ വിജയം ഹാര്‍ദ്ദിക്കിനൊപ്പം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം. ആവേശം അവസാന ഓവറോളം നീണ്ട മത്സരത്തില്‍ ഒന്‍പത് റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ മറുപടി അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ 183 റണ്‍സില്‍ അവസാനിച്ചു. എട്ടാം നമ്പറിലിറങ്ങി അര്‍ദ്ധ സെഞ്ച്വറി നേടിയ അശുതോഷ് ശര്‍മ്മയുടെ (61) പോരാട്ടം ഇതോടെ വിഫലമായി. മുംബൈയ്ക്ക് വേണ്ടി ജെറാള്‍ഡ് കോട്‌സിയും ജസ്പ്രീത് ബുംറയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന്റെ (78) തകര്‍പ്പന്‍ ഇന്നിങ്സാണ് മുംബൈയ്ക്ക് കരുത്തായത്. 36 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മ്മയും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. പഞ്ചാബിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ക്യാപ്റ്റന്‍ സാം കറന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മുംബൈയെ വിറപ്പിച്ച് അശുതോഷും പഞ്ചാബും കീഴടങ്ങി; മൊഹാലിയില്‍ വിജയം ഹാര്‍ദ്ദിക്കിനൊപ്പം
'ഹാര്‍ദ്ദിക് മുംബൈയ്‌ക്കെതിരെ കളിക്കുന്നു'; വീണ്ടും നിരാശപ്പെടുത്തി ക്യാപ്റ്റന്‍,കലിപ്പില്‍ ആരാധകര്‍

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് പഞ്ചാബ് തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ആയപ്പോഴേക്കും പഞ്ചാബിന്റെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ സാം കറനെയും (6), റിലി റൂസോയെയും (1) ബുംറ വീഴ്ത്തിയപ്പോള്‍ പ്രഭ്‌സിമ്രന്‍ സിങ് (0), ലിയാം ലിവിങ്സ്റ്റണ്‍ (1) എന്നിവരെ കോട്‌സിയും മടക്കി. ഇതോടെ കൂട്ടത്തകര്‍ച്ചയിലേക്ക് വീണ പഞ്ചാബിന് ശശാങ്ക് സിങ്ങാണ് പുതുജീവന്‍ സമ്മാനിച്ചത്. എന്നാല്‍ മറുവശത്ത് ഹര്‍പ്രീത് സിങ്ങും (13), ജിതേഷ് ശര്‍മയും (9) അതിവേഗം മടങ്ങി. പിന്നാലെ ശശാങ്ക് സിങ്ങിനും പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. 25 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 41 റണ്‍സുമായാണ് ശശാങ്ക് മടങ്ങിയത്.

എന്നാല്‍ മറുവശത്ത് ചെറുത്തുനിന്ന അശുതോഷിന്റെ വെടിക്കെട്ട് പഞ്ചാബിന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ 18-ാം ഓവറില്‍ അശുതോഷിനെ മടക്കി കോട്‌സി മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 28 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറുമടക്കം 61 റണ്‍സ് അടിച്ചുകൂട്ടിയ അശുതോഷിനെ കോട്സി മുഹമ്മദ് നബിയുടെ കൈയിലെത്തിക്കുകയായിരുന്നു. ഹര്‍പ്രീത് ബ്രാറും (21) വൈകാതെ മടങ്ങിയതോടെ പഞ്ചാബ് തോല്‍വി ഉറപ്പിച്ചു. എട്ട് റണ്‍സെടുത്ത കഗിസൊ റബാദയെ റണ്ണൗട്ടാക്കി മുഹമ്മദ് നബി പഞ്ചാബ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഒരു റണ്ണെടുത്ത് ഹര്‍ഷല്‍ പട്ടേല്‍ പുറത്താവാതെനിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com