'ഞാൻ സച്ചിനോ ദ്രാവിഡോ ഗിൽക്രിസ്റ്റോ അല്ല, യുവതാരങ്ങളും അങ്ങനെ ആകരുത്'; രോഹിത് ശർമ്മ

'താൻ ഇന്ത്യയ്ക്ക് വേണ്ടി 20-ാം വയസിൽ കളിക്കാൻ തുടങ്ങിയതാണ്.'
'ഞാൻ സച്ചിനോ ദ്രാവിഡോ ഗിൽക്രിസ്റ്റോ അല്ല, യുവതാരങ്ങളും അങ്ങനെ ആകരുത്'; രോഹിത് ശർമ്മ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങൾ മുൻതാരങ്ങളുടെ ബാറ്റിം​ഗ് ബൗളിം​ഗ് ശൈലി അനുകരിക്കുന്നതിനെതിരെ രോഹിത് ശർമ്മ. ആദം ​ഗിൽക്രിസ്റ്റ്, മൈക്കൽ വോൺ എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് രോഹിത് ശർമ്മയുടെ പ്രതികരണം. ഇന്ത്യയിൽ ഒരുപാട് യുവതാരങ്ങളുണ്ട്. മുൻതാരങ്ങളെ അനുകരിക്കുന്നതിന് പകരം സ്വതസിദ്ധമായ ശൈലി കണ്ടെത്തണമെന്ന് താൻ എപ്പോഴും അവരോട് പറയുമെന്ന് രോഹിത് പ്രതികരിച്ചു.

കരിയറിന്റെ തുടക്കത്തിൽ തന്നെ പല യുവതാരങ്ങളും ഇതിഹാസങ്ങളുടെ ശൈലി അനുകരിക്കാൻ തുടങ്ങും. അത് അവരെ വലിയ പ്രതിസന്ധിയിലേക്കാണ് നീക്കുന്നത്. താൻ പറയുന്നത് ഇതിഹാസ താരങ്ങളുടെ കഠിനാദ്ധ്വാനവും പരിശീലന രീതികളുമാണ് യുവതാരങ്ങൾ അനുകരിക്കേണ്ടതെന്നും ഇന്ത്യൻ ക്യാപ്റ്റൻ ഓർമ്മിപ്പിച്ചു.

'ഞാൻ സച്ചിനോ ദ്രാവിഡോ ഗിൽക്രിസ്റ്റോ അല്ല, യുവതാരങ്ങളും അങ്ങനെ ആകരുത്'; രോഹിത് ശർമ്മ
എല്ലായിടത്തും ബാറ്റിംഗ് വിസ്ഫോടനം; മോദി സ്റ്റേഡിയത്തിൽ സ്കോറിംഗ് പിന്നോട്ട്
'ഞാൻ സച്ചിനോ ദ്രാവിഡോ ഗിൽക്രിസ്റ്റോ അല്ല, യുവതാരങ്ങളും അങ്ങനെ ആകരുത്'; രോഹിത് ശർമ്മ
'പാകിസ്താൻ മികച്ച ടീം, ഇന്ത്യയുമായി ടെസ്റ്റ് പരമ്പര ഉൾപ്പെടെ വേണം'; രോഹിത് ശർമ്മ

താൻ ഇന്ത്യയ്ക്ക് വേണ്ടി 20-ാം വയസിൽ കളിക്കാൻ തുടങ്ങിയതാണ്. സച്ചിൻ തെണ്ടുൽക്കറിനും രാഹുൽ ദ്രാവിഡിനും മറ്റ് പലർക്കുമൊപ്പം താൻ കളിച്ചിട്ടുണ്ട്. എന്നിട്ട് താൻ അവരുടെ ശൈലി പിന്തുടരുന്നില്ല. എങ്കിലും ഇതിഹാസ താരങ്ങളുടെ ഷോട്ടുകൾ പലതും താൻ അനുകരിച്ചിട്ടുണ്ട്. അത് തന്റെ ബാറ്റിംഗിന് പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. തന്റെ അനുഭവങ്ങളാണ് യുവതാരങ്ങളോട് പറയുന്നതെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com