'പാകിസ്താൻ മികച്ച ടീം, ഇന്ത്യയുമായി ടെസ്റ്റ് പരമ്പര ഉൾപ്പെടെ വേണം'; രോഹിത് ശർമ്മ

'ഐസിസി ടൂർണമെന്റിൽ എന്ത് വിലകൊടുത്തും ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ നടത്തും'
'പാകിസ്താൻ മികച്ച ടീം, ഇന്ത്യയുമായി ടെസ്റ്റ് പരമ്പര ഉൾപ്പെടെ വേണം'; രോഹിത് ശർമ്മ

മുംബൈ: പാകിസ്താൻ ടീമുമായി ക്രിക്കറ്റ് പരമ്പരകൾ വേണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൈക്കൾ വോൺ, ആദം ​ഗിൽക്രിസ്റ്റ് എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് രോഹിത് ശർമ്മയുടെ വാക്കുകൾ. പാകിസ്താൻ ഒരു മികച്ച ടീമാണ്. ശക്തമായ ഒരു ബൗളിം​ഗ് നിര പാക് ടീമിനുണ്ട്. ഇന്ത്യയിലും പാകിസ്താനിലുമായി ക്രിക്കറ്റ് പരമ്പരകൾ നടത്തണമെന്ന് രോഹിത് ശർമ്മ പറഞ്ഞു.

താൻ കരുതുന്നത് 2006ലും 2007ലുമാണ് അവസാനം ഇന്ത്യ പാകിസ്താൻ പരമ്പര നടന്നത്. 2007ൽ കൊൽക്കത്തയിൽ നടന്ന ടെസ്റ്റിൽ വസിം ജാഫർ ഇരട്ട സെഞ്ച്വറി നേടിയതായി താൻ ഓർക്കുന്നു. ആ പരമ്പര ഇന്ത്യ 1-0ത്തിന് വിജയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത് മികച്ച അനുഭവമാകും. അത്തരം മത്സരങ്ങൾ നടത്തണമെന്ന് ആ​ഗ്രഹിക്കുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു.

'പാകിസ്താൻ മികച്ച ടീം, ഇന്ത്യയുമായി ടെസ്റ്റ് പരമ്പര ഉൾപ്പെടെ വേണം'; രോഹിത് ശർമ്മ
'ധോണി വരില്ല, കാർത്തിക്കിനെ പറഞ്ഞ് മനസിലാക്കാം'; രോഹിത് ശർമ്മ

ക്രിക്കറ്റ് ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിക്കുന്ന വിനോദമാണ്. മറ്റൊന്നും അതിൽ മാനദണ്ഡമല്ല. ഐസിസി ടൂർണമെന്റിൽ എന്ത് വിലകൊടുത്തും ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ നടത്തും. എന്നാൽ ഇരുരാജ്യങ്ങൾ തമ്മിൽ ക്രിക്കറ്റ് പരമ്പരകൾ നടക്കാത്തത് ദൗർഭാഗ്യകരമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com