'ഹാര്‍ദ്ദിക് ഉള്ളത് മുംബൈയ്ക്ക് ഗുണം ചെയ്യില്ല, പക്ഷേ വേദനിക്കുന്നത് ഗുജറാത്താണ്'; ആകാശ് ചോപ്ര

ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ആദ്യ സീസണില്‍ തന്നെ കിരീടം നേടിക്കൊടുക്കാന്‍ ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു
'ഹാര്‍ദ്ദിക് ഉള്ളത് മുംബൈയ്ക്ക് ഗുണം ചെയ്യില്ല, പക്ഷേ വേദനിക്കുന്നത് ഗുജറാത്താണ്'; ആകാശ് ചോപ്ര

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ പരാജയം വഴങ്ങിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ വെറും 89 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. പരാജയത്തോടെ പോയിന്റ് പട്ടികയില്‍ ടൈറ്റന്‍സ് ഏഴാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തിന്റെ ദയനീയ പരാജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ടൈറ്റന്‍സില്‍ മുന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവം പ്രകടമാണെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. 'ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇതുവരെ മുംബൈ ഇന്ത്യന്‍സിന് ഗുണം ചെയ്തിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ അഭാവം ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്', ആകാശ് ചോപ്ര എക്‌സില്‍ കുറിച്ചു.

ഗുജറാത്ത് ടൈറ്റന്‍സിന് അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടിക്കൊടുക്കാന്‍ ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ സീസണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ടൈറ്റന്‍സ് ഫൈനലിലെത്തുകയും ചെയ്തു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് 2024 സീസണിന് തൊട്ടുമുന്‍പ് ഹാര്‍ദ്ദിക് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയത്. ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ ടൈറ്റന്‍സ് ക്യാപ്റ്റനാക്കുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സിലെത്തിയ ഹാര്‍ദ്ദിക്കിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുകയും ചെയ്തു. പത്തുവര്‍ഷം മുംബൈയെ നയിച്ച രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയത് വലിയ ആരാധക പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

'ഹാര്‍ദ്ദിക് ഉള്ളത് മുംബൈയ്ക്ക് ഗുണം ചെയ്യില്ല, പക്ഷേ വേദനിക്കുന്നത് ഗുജറാത്താണ്'; ആകാശ് ചോപ്ര
ഹിറ്റ്മാന്‍@ 250*; ഐപിഎല്ലില്‍ ചരിത്രം കുറിച്ച് മുംബൈയുടെ മുന്‍ നായകന്‍

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഐപിഎല്‍ 2024ല്‍ ആറ് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമുള്ള മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്. തുടര്‍പരാജയങ്ങളില്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് രൂക്ഷ വിമര്‍ശനങ്ങളും ആരാധക പ്രതിഷേധങ്ങളും നേരിടേണ്ടി വന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com