'ടൈറ്റാക്കി' ക്യാപിറ്റല്‍സ്; ഗുജറാത്തിനെ വെറും 89 റണ്‍സില്‍ എറിഞ്ഞൊതുക്കി

24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍
'ടൈറ്റാക്കി' ക്യാപിറ്റല്‍സ്; ഗുജറാത്തിനെ വെറും 89 റണ്‍സില്‍ എറിഞ്ഞൊതുക്കി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിനെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞൊതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. സ്വന്തം തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ വെറും 89 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍.

ഗുജറാത്ത് നിരയില്‍ വെറും മൂന്ന് പേര്‍ക്ക് മാത്രമാണ് ഇന്ന് രണ്ടക്കം കടക്കാനായത്. റാഷിദ് ഖാന്‍ (31), സായ് സുദര്‍ശന്‍ (12), ലാഹുല്‍ തെവാട്ടിയ (10) എന്നിവരാണ് രണ്ടക്കം കടന്നത്. വൃദ്ധിമാന്‍ സാഹ (2), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (8), ഡേവിഡ് മില്ലര്‍ (2), അഭിനവ് മനോഹര്‍ (8), ഷാരൂഖ് ഖാന്‍ (0), മോഹിത് ശര്‍മ്മ (2), നൂര്‍ അഹമ്മദ് (1), സ്‌പെന്‍സര്‍ ജോണ്‍സണ്‍ (1*) എന്നിവരെല്ലാം നിരാശപ്പെടുത്തി.

'ടൈറ്റാക്കി' ക്യാപിറ്റല്‍സ്; ഗുജറാത്തിനെ വെറും 89 റണ്‍സില്‍ എറിഞ്ഞൊതുക്കി
ടോസ് വിജയിച്ച് റിഷഭ് പന്ത്; വാര്‍ണറില്ലാതെ ഡല്‍ഹി, ഗുജറാത്തില്‍ മലയാളി പേസര്‍ക്ക് അരങ്ങേറ്റം

ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. അക്‌സര്‍ പട്ടേലും ഖലീല്‍ അഹ്‌മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് സ്റ്റംപിങ്ങും ഒരു ക്യാച്ചുമാണ് പന്ത് ഇന്ന് എടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com