ടോസ് വിജയിച്ച് റിഷഭ് പന്ത്; വാര്‍ണറില്ലാതെ ഡല്‍ഹി, ഗുജറാത്തില്‍ മലയാളി പേസര്‍ക്ക് അരങ്ങേറ്റം

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം
ടോസ് വിജയിച്ച് റിഷഭ് പന്ത്; വാര്‍ണറില്ലാതെ ഡല്‍ഹി, ഗുജറാത്തില്‍ മലയാളി പേസര്‍ക്ക് അരങ്ങേറ്റം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യം ബാറ്റിങ്. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുത്തു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റം വരുത്തിയാണ് ഗുജറാത്ത് ഇറങ്ങുന്നത്. ഡേവിഡ് മില്ലര്‍ ടീമില്‍ തിരിച്ചെത്തി. മലയാളി പേസര്‍ സന്ദീപ് വാര്യറും ടീമിലുണ്ട്. അതേസമയം ഡേവിഡ് വാര്‍ണര്‍ ഇല്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ജേക്ക് ഫ്രേസർ-മക്‌ഗുർക്ക്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഷായ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), അക്സർ പട്ടേൽ, സുമിത് കുമാർ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റന്‍), വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), സായ് സുദർശൻ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മോഹിത് ശർമ, നൂർ അഹമ്മദ്, സ്പെൻസർ ജോൺസൺ, സന്ദീപ് വാര്യർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com