ഐപിഎല്ലിന് ബോളുണ്ടാക്കുന്നതാര്? അവരെ പുറത്താക്കൂ; വിമർശിച്ച് ഗൗതം ഗംഭീർ

ബാറ്റർക്കും ബൗളർക്കും തുല്യ റോളുകൾ ഉണ്ടാവണം.
ഐപിഎല്ലിന് ബോളുണ്ടാക്കുന്നതാര്? അവരെ പുറത്താക്കൂ; വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ എല്ലാ മത്സരങ്ങളിലും വലിയ റൺസാണ് ഉണ്ടാകുന്നത്. 200ലധികം റൺസ് നേടിയിട്ടും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം റൺസ് പിന്തുടർന്ന് ജയിക്കുന്നു. പിന്നാലെ ഐപിഎൽ മത്സരങ്ങൾക്ക് ബോളുകൾ ഉണ്ടാക്കുന്നവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ​ഗൗതം ​ഗംഭീർ.

50 ഓവർ ഉപയോ​ഗിക്കാൻ കഴിയുന്ന പന്തുകളാണ് നിർമ്മിക്കേണ്ടത്. അത്രപോലും ഉപയോ​ഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ആ ബോൾ നിർമ്മാതാവ്. അവരെ പുറത്താക്കുന്നതിൽ ഒരു തെറ്റുമില്ല. കൂകബുറയുടെ പന്തുകൾ ഉപയോ​ഗിക്കണമെന്ന് ആർക്കാണ് നിർബന്ധമെന്നും ​ഗംഭീർ ചോദിച്ചു.

ഐപിഎല്ലിന് ബോളുണ്ടാക്കുന്നതാര്? അവരെ പുറത്താക്കൂ; വിമർശിച്ച് ഗൗതം ഗംഭീർ
ബട്ലറെ കണ്ടുപഠിക്കൂ; റിയാൻ പരാഗിന് ഹർഭജന്റെ വിമർശനം

കമന്റേറ്റർ ഹർഷ ബോ​ഗ്ലെയും ഐപിഎൽ റണ്ണൊഴുക്കിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബാറ്റർക്കും ബൗളർക്കും തുല്യ റോളുകൾ ഉണ്ടാവണം. പിച്ചിൽ നിന്ന് ബൗളർക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ല. എല്ലാ പന്തുകളും അന്തരീക്ഷത്തിലാണ്. എന്തുകൊണ്ട് ഡ്യൂക്ക് ബോളുകൾ പരിക്ഷിച്ചുകൂടാ ? അത് ബൗളറും ബാറ്ററും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നുവെന്നും ബോ​ഗ്ലെ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com