ബട്ലറെ കണ്ടുപഠിക്കൂ; റിയാൻ പരാഗിന് ഹർഭജന്റെ വിമർശനം

ഭാവിയിൽ ബട്ലർ ഒരു ഇതിഹാസമായി മാറുമെന്നും ഹർഭജൻ
ബട്ലറെ കണ്ടുപഠിക്കൂ; റിയാൻ പരാഗിന് ഹർഭജന്റെ വിമർശനം

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്തയെ തകർത്തെറിഞ്ഞിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ജോസ് ബട്ലറുടെ സെഞ്ച്വറിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നന്നായി കളിച്ച ബട്ലറിനെ പ്രശംസിച്ചും അവസരം മുതലാക്കാതിരുന്ന റിയാൻ പരാഗിനെ വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഹർഭജൻ സിംഗ്.

ബട്ലർ മികച്ചതും വ്യത്യസ്തനുമായ താരമാണ്. അവസരങ്ങൾ ലഭിക്കുമ്പോൾ ബട്ലർ അത് മുതലാക്കുന്നു. സിക്സും ഫോറും സിംഗിളും ഡബിളും ആ ഇന്നിം​ഗ്സിന്റെ ഭാ​ഗമാണ്. മറ്റ് താരങ്ങളുടെ വിക്കറ്റുകൾ നഷ്ടമാകുമ്പോൾ സ്വതസിദ്ധമായ ശൈലിയിൽ നാം കളിക്കേണ്ടതുണ്ട്. യുവതാരങ്ങൾ ബട്ലറിനെ കണ്ട് പഠിക്കണമെന്നും ഹർഭജൻ പറഞ്ഞു.

ബട്ലറെ കണ്ടുപഠിക്കൂ; റിയാൻ പരാഗിന് ഹർഭജന്റെ വിമർശനം
ഇനി എല്ലാ മത്സരങ്ങളും സെമി ഫൈനൽ, ‍ഡി കെയെ പോലെ കളിക്കൂ; ആൻഡി ഫ്ലവർ

റിയാൻ പരാ​ഗ് മികച്ച താരമാണ്. 14 പന്തിൽ 34 റൺസ് നല്ല പ്രകടനമാണ്. എന്നാൽ മത്സരം ജയിക്കണമെങ്കിൽ വിക്കറ്റ് നഷ്ടപ്പെടുത്തരുത്. ഓരോ ബൗളർക്കെതിരെയും എങ്ങനെ കളിക്കണമെന്ന് ബാറ്റർക്ക് അറിവുണ്ടാകണം. ബട്ലർ ആദ്യമായല്ല ഇങ്ങനെയൊരു ഇന്നിം​ഗ്സ് കളിക്കുന്നത്. ഭാവിയിൽ ബട്ലർ ഒരു ഇതിഹാസമായി മാറുമെന്നും ഹർഭജൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com